Breaking...

9/recent/ticker-posts

Header Ads Widget

ചേര്‍പ്പുങ്കല്‍ സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം



ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം നടത്തി.  കരോള്‍ ഗാന മത്സരം, ക്രിസ്മസ് പാപ്പാ മത്സരം , നക്ഷത്ര നിര്‍മാണ മത്സരം ,  കൂപ്പണ്‍ വഴിയുള്ള ക്രിസ്മസ് സമ്മാനപൊതി, ക്രിസ്തുമസ്സ് ട്രീ, എന്നിങ്ങനെ വിവിധങ്ങളായ പരിപാടികള്‍  ആഘോഷത്തോടനുബന്ധിച്ച് നടന്നു.  പ്രിന്‍സിപ്പല്‍ ഫാ. സോമി മാത്യു ക്രിസ്തുമസ് സന്ദേശം നല്‍കി.  മറ്റുള്ളവരെ  സഹായിക്കാനുള്ള സന്മനസ്സാണ് വേണ്ടതെന്നും  എന്നാല്‍ മാത്രമേ നമ്മുടെ ക്രിസ്തുമസ് ആഘോഷത്തിന് അര്‍ത്ഥം ഉണ്ടാവുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ഹെഡ്മാസ്റ്റര്‍ ഷാജി ജോസഫ് അധ്യക്ഷത വഹിച്ചു. സോഫി സെബാസ്റ്റ്യന്‍, സെന്‍ അബ്രാഹം, ബിജു എന്‍ ഫിലിപ്പ്, ജോബി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments