സ്‌നേഹദീപം ഭവന പദ്ധതിയിലുള്‍പ്പെടുത്തി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സ്മരണയ്ക്കായി നിര്‍മ്മിച്ച 4 വീടുകളുടെ താക്കോല്‍ ദാനം ചാണ്ടി ഉമ്മന്‍ MLA നിര്‍വഹിച്ചു. സമൂഹത്തില്‍ ബുദ്ധിമുട്ടുകളും ദുരിതവമനുഭവിക്കുന്നവേരാട് സഹാനുഭൂതിയോടെ പെരുമാറുവാനും കരുണാര്‍ദ്രമായ പ്രവര്‍ത്തനങ്ങളിലൂടെ അവരുടെ ജീവിതം പരിപോഷിക്കുവാനും പൊതുസമൂഹത്തിന് സാധിക്കണമെന്ന് ചാണ്ടി ഉമ്മന്‍ MLA അഭിപ്രായപ്പെട്ടു. നല്ല പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്താല്‍ ബഹുജനങ്ങള്‍ സഹകരിക്കുമെന്നുള്ളതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നേതൃത്വം നല്‍കുന്ന സ്‌നേഹദീപം ഭവന പദ്ധതി എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അകലകുന്നം പഞ്ചായത്തിലെ മണലുങ്കല്‍ സെന്റ് അലോഷ്യസ് ഹൈസ്‌കൂള്‍ ഹാളില്‍ നടന്ന സമ്മേളന ത്തിന്റെ ഉദ്ഘാടനം ശശി തരൂര്‍ MP ഓണ്‍ലൈനില്‍ നിര്‍വഹിച്ചു. മാണി സി കാപ്പന്‍ MLA , ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, മണലുങ്കല്‍ പള്ളി വികാരി റവ.ഫാദര്‍ ജെയിംസ് കുടിലില്‍, കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍, സ്‌നേഹദീപം സൊസൈറ്റി ഭാരവാഹികളായ പ്രൊഫ. ഡോ. മേഴ്‌സി ജോണ്‍, സന്തോഷ് രാവുകാട്ട്, ഫിലിപ്പ് വെള്ളാപ്പള്ളില്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ജോസി പൊയ്കയില്‍, ജോബി ജോമി, ജിജി അഞ്ജാനി, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ ടെസ്സി രാജു, സീമ പ്രകാശ്, ഷാന്റി ബാബു, ജീന ജോയ്, മാത്തുകുട്ടി കൈവരപ്ലാക്കല്‍, ആലീസ് ജോയ് മറ്റത്തില്‍, ആനീസ് കുര്യന്‍, മെര്‍ലിന്‍ ജെയിംസ്, സിജി സണ്ണി , വിവിധ പഞ്ചായത്തുകളിലെ സ്‌നേഹദീപം ഭാരവാഹികളായിട്ടുള്ള ജോസ് തോണക്കരപ്പാറ , ജഗന്നിവാസന്‍ പിടിക്കാപറമ്പില്‍, സോജന്‍ വാരപറമ്പില്‍, ഗിരീഷ് കുമാര്‍ ഇലവുങ്കല്‍, ടോമി പിരിയമ്മാക്കല്‍, ബെന്നി കോട്ടെപ്പിള്ളി, എം. എസ് വിജയന്‍, വി. സുധീര്‍ എന്നിവര്‍ പ്രസംഗിച്ചു.


.webp)


0 Comments