ജല്‍ ജീവന്‍ മിഷന്‍ പദ്ധതി പ്രവര്‍ത്തനങ്ങളില്‍ നേരിടുന്ന തടസ്സങ്ങള്‍ ഉടന്‍ പരിഹരിക്കപ്പെടുമെന്ന് കേരള വാട്ടര്‍ അതോറിറ്റി ബോര്‍ഡ് മെമ്പര്‍ ഷാജി പാമ്പൂരി അഭിപ്രായപ്പെട്ടു. പദ്ധതിയുടെ ടാങ്കുകള്‍, വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍ എന്നിവയ്ക്കായി സ്ഥലം കണ്ടെത്തുന്ന കാര്യത്തില്‍ ഗ്രാമ പഞ്ചായത്തുകള്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ടതുണ്ടന്നും നിര്‍വ്വഹണത്തിന്റെ പ്രതിമാസ അവലോകനങ്ങള്‍ അനിവാര്യമാണന്നും അദ്ദേഹം പറഞ്ഞു. ജല്‍ ജീവന്‍ മിഷന്‍ നിര്‍വ്വഹണ സഹായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാമ്പാടി, കാഞ്ഞിരപ്പള്ളി ബ്ലോക്കുകളിലെ ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നിര്‍വ്വഹണ സഹായ ഏജന്‍സി ടീം അംഗങ്ങള്‍ക്കുമായി സംഘടിപ്പിച്ചചതുര്‍ദിന റസിഡന്‍ഷ്യല്‍ ട്രെയിനിങ്ങ് ഉദ്ഘാടനം ചെയ്തു പ്രസം ഗിക്കുകയായിരുന്നു അദ്ദേഹം. പാലാ അരുണാപുരം അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന പരിപാടിയില്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ബിനു ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. ഐ.എസ്.എ പ്ലാറ്റ്‌ഫോം ജില്ലാ ചെയര്‍മാന്‍ ഡാന്റീസ് കൂനാനിക്കല്‍ ,വാട്ടര്‍ അതോറിറ്റി റിട്ടയേഡ് ചീഫ് എഞ്ചിനീയര്‍ രതീഷ് .എസ് , പഞ്ചായത്തു പ്രസിഡന്റുമാരായ മോനിച്ചന്‍ കിഴക്കേടത്ത് (മീനടം) സുബി സണ്ണി (എരുമേലി ), രേഖാ ദാസ് (മുണ്ടക്കയം), സിന്ധു മുരളീധരന്‍ ( കൂട്ടിക്കല്‍ ) ശ്രീജ ഷൈന്‍ (കോരുത്തോട് ) അന്ത്യോദയ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പീറ്റര്‍ തെറ്റയില്‍, പ്രോജക്ട് ഡയറക്ടര്‍ വി.കെ.ഗോവിന്ദകുമാര്‍ ,പതുടങ്ങിയവര്‍ പ്രസംഗിച്ചു. പന്ത്രണ്ടു ഗ്രാമ പഞ്ചായത്തുകളില്‍ നിന്നുള്ള പ്രതിനിധികള്‍ക്കാണ് പരിശീലന പരിപാടി നടക്കുന്നത്.





0 Comments