Breaking...

9/recent/ticker-posts

Header Ads Widget

ജലജീവന്‍ മിഷനിലെ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത് ഭീഷണിപ്പെടുത്തി ഇറക്കിവിട്ടതായി ആക്ഷേപം.



കരൂര്‍ ഗ്രാമപഞ്ചായത്ത് ജലജീവന്‍ മിഷന്‍ പദ്ധതി ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് അരോപണം സംബഡിച്ച് വിശദികരിക്കാന്‍  കരൂര്‍ പഞ്ചായത്ത് ഓഫീസിലെത്തിയ ജലജീവന്‍ മിഷനിലെ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത്  തെളിവു നല്‍കാന്‍ അനുവദിക്കാതെ  ഭീഷണിപ്പെടുത്തി ഇറക്കിവിട്ടതായി ആക്ഷേപം. CPM ജില്ലാ സെക്രട്ടറിയേറ്റംഗം ലാലിച്ചന്‍ ജോര്‍ജും, കരൂര്‍ ലോക്കല്‍ സെക്രട്ടറി ജിന്‍സ് ദേവസ്യയും ചേര്‍ന്നാണ് തെളിവ് നല്‍കാന്‍ അനുവദിക്കാതെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി കരൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ നിന്നും ഇറക്കിവിട്ടതെന്നും അഴിമതി മൂടിവച്ച് പഞ്ചായത്ത് ഭരണ സമിതിയെ സംരക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടന്നതെന്നും ഗ്രാമ പഞ്ചായത്ത് പ്രതിപക്ഷ മെമ്പര്‍മാരായ സ്മിത ഗോപാലകൃഷ്ണന്‍ ,ഗിരിജ ജയന്‍ , ലിസമ്മ ടോമി എന്നിവര്‍ ആരോപിച്ചു. ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുടെ ഉദ്ഘാടനത്തിന് ഗ്രാമപഞ്ചായത്തില്‍ നിന്ന് 74,401 രൂപയും വാട്ടര്‍ അതോറിറ്റിയുടെ പ്രത്യേക ഫണ്ടില്‍ നിന്നും 90,000 രൂപയും ചിലവഴിച്ച് ഉദ്ഘാടനം നടത്തിതായി കണക്കുണ്ടാക്കുകയും, കോണ്‍ട്രാക്ടര്‍മാരില്‍ നിന്നും ഉദ്ഘാടന ചിലവിനായി 1,10,000 രൂപ പിരിച്ച് എടുക്കുകയും ചെയ്തു. ഈ തുക പ്രസിഡന്റിന് കൈമാറിയ വിവരം പഞ്ചായത്ത് ഭരണ സമിതിയെ അറിയിക്കാന്‍ പഞ്ചായത്തില്‍ എത്തിയ താല്‍ക്കാലിക ജീവനക്കാരെയാണ് CPM നേതാക്കള്‍ ഓഫീസില്‍ നിന്നും ഇറക്കിവിട്ടത്. പഞ്ചായത്ത് ഫണ്ട് ദുരുപയോഗം ചെയ്‌തെന്നും, കോണ്‍ട്രാക്ര്‍മാരില്‍ നിന്നും ഉദ്ഘാടന ചിലവിനായി കൈപ്പറ്റിയ തുക പ്രസിഡന്റും, വൈസ് പ്രസിഡന്റും വീതിച്ചുവെന്ന് പ്രിന്‍സ് കുര്യത്ത് ഉന്നയിച്ച പരാതിയുടെ നിജസ്ഥിതി വെളിച്ചത്ത് കൊണ്ടുവരണം എന്നാതാണ് പ്രതിപക്ഷമെമ്പര്‍മാര്‍ ആവശ്യപ്പെടുന്നത് .ഉദ്ഘാടനത്തിന്റെ ചിലവും, ലഭിച്ച തുകയും സംബദ്ധിച്ച് കഴിഞ്ഞ ഗ്രാമപഞ്ചായത്ത് കമ്മിറ്റിയില്‍ വ്യക്തമാക്കാന്‍ തയ്യാറാകാത്ത പഞ്ചായത്ത് പ്രസിഡന്റ് നടപടിയില്‍ പ്രതിഷേധിച്ച് കരൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്ധ്യാഭ്യസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കൂടി ആയ പ്രിന്‍സ് കുര്യത്ത് പഞ്ചായത്ത് ഡിസംബര്‍ 27 ന് പഞ്ചായത്ത് ഓഫീസില്‍ സത്യഗ്രഹം ഇരിക്കുകയും തുടര്‍ന്ന് പോലീസ് എത്തി അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്യുകയുണ്ടായി.  ഇതേത്തുടര്‍ന്നാണ് നിജസ്ഥിതി വ്യക്തമാക്കാന്‍  ജല ജീവന്‍ മിഷന്‍ ജീവനക്കാര്‍ പഞ്ചായത്ത് ഓഫീസില്‍ എത്തിയത്. ജല്‍ജീവന്‍ മിഷന്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തിയവര്‍ക്കെതിരെ നടപടി വേണമെന്നും അഴിമതി പുറത്തു കൊണ്ടുവരണമെന്നും പ്രതിപക്ഷ മെമ്പര്‍മാര്‍ ആവശ്യപ്പെട്ടു.




Post a Comment

0 Comments