കടുത്തുരുത്തി പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ്, ന്യൂ ഇയര്‍ ആഘോഷം നടത്തി. പ്രസ്സ് ക്ലബ്ബിലെ മുതിര്‍ന്ന അംഗവും പ്ര|സിദ്ധ സംഗീതജ്ഞനുമായ ആയാംകുടി വാസുദേവന്‍ നമ്പൂതിരി ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് ബിജു ഇത്തിത്തറ അധ്യക്ഷത വഹിച്ചു. പ്രസ്സ് ക്ലബ്ബ് സെക്രട്ടറി ബൈജു പെരുവ മുഖ്യപ്രഭാഷണം നടത്തി. പ്രസ്സ് ക്ലബ്ബ് വൈസ് പ്രസിഡന്റുമാരായ സുജിത്ത് ബാലകൃഷ്ണന്‍, എ.ആര്‍. രവീന്ദ്രന്‍, പ്രസ്സ് ക്ലബ്ബ് ട്രഷറര്‍ അജേഷ് ജോണ്‍, രാജേഷ് കുര്യനാട്, സുനിത സജി, അനീഷ് പിറവം തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments