കടുത്തുരുത്തി തളിയില്‍ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ക്ക് കൊടിയേറി. രാവിലെ ഒന്‍പതിനും 10-നും മധ്യേ നടന്ന കൊടിയേറ്റ് ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി മനയത്താറ്റില്ലത്ത് ചന്ദ്രശേഖരന്‍ നമ്പൂതിരി, മേല്‍ശാന്തി സന്തോഷ് നമ്പൂതിരി എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. കൊടിയേറ്റിനെ തുടര്‍ന്ന് തിരുവുത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടികള്‍ക്ക് തുടക്കമായി. രാവിലെ 10-ന് കലാവേദിയില്‍ മനു പിള്ളയും, എസ്. ഗായത്രിയും ചേര്‍ന്ന് ഭദ്രദീപ പ്രകാശനം നടത്തി. രാത്രി ഏഴിന് മോഹിനിയാട്ടം, എട്ടിന് നൃത്തനൃത്യങ്ങള്‍, എന്നിവയാണ് ആദ്യ ഉത്സവദിനത്തിലെ പരിപാടികള്‍. 24-ന് വൈകീട്ട് 6.30-ന് ഋഷഭവാഹന എഴുന്നള്ളിപ്പ്, രാത്രി ഒന്‍പതിന് കഥകളി, എന്നിവയും 25-ന് രാത്രി 9.30-ന് വലിയ വിളക്ക്, എന്നിവ നടക്കും.26-ന് വൈകീട്ട് 4.30-ന് പകല്‍പ്പൂരവും രാത്രി 9.30-ന് പള്ളിവേട്ട എഴുന്നള്ളിപ്പും നടക്കും. 27-ന് തിരുവാറാട്ടോടെ ഉത്സവാഘോഷങ്ങള്‍ സമാപിക്കും. രാവിലെ 8.30-ന് മെഗാ ഭക്തിഗാനമേള, വൈകീട്ട് അഞ്ചിന് കൊടിയിറക്ക്, 5.30-ന് ആറാട്ട് പുറപ്പാട്, രാത്രി ഒന്‍പതിന് ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ് എന്നിവ നടക്കും. കൊടിയേറ്റ് ദിനം മുതല്‍ ആറാട്ട് ദിവസം വരെ എല്ലാ ഉത്സവ ദിനങ്ങളിലും പ്രസാദ ഊട്ടും ക്രമീകരിച്ചിട്ടുണ്ട്.





0 Comments