Breaking...

9/recent/ticker-posts

Header Ads Widget

വേട്ടേക്കരന്‍ പാട്ടും പന്തീരായിരവും തുടക്കം കുറിച്ചു



പുന്നത്തുറ വെസ്റ്റ് കക്കയം ശ്രീ കിരാതമൂര്‍ത്തി ക്ഷേത്രത്തില്‍ വാഞ്ചാ  കല്‍പലത ശ്രീവിദ്യ ഗണപതിഹോമത്തോടെ വേട്ടേക്കരന്‍ പാട്ടും പന്തീരായിരവും തുടക്കം കുറിച്ചു. തന്ത്രിമുഖ്യന്‍ കടിയക്കോല്‍ തുപ്പന്‍ നമ്പൂതിരിയുടെയും ഗുരുവായൂര്‍ മുന്‍മേല്‍ശാന്തി തോട്ടം ശിവകരന്‍ നമ്പൂതിരിയുടെയും കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്. ഉപദേവതകള്‍ക്ക് കലശം, ഉച്ചപൂജ, കൂറിയിടല്‍, ഉച്ചപ്പാട്ട് പ്രസാദമൂട്ട്, ഭഗവതിസേവ, ദീപാരാധന, മുല്ലക്കല്‍ പാട്ട്, മേളം, എഴുന്നളളിപ്പ് , കളത്തില്‍ ആട്ടം തുടങ്ങി നിരവധി ചടങ്ങുകളിലൂടെയാണ് പൂജാക്രമങ്ങള്‍ അവസാനിക്കുന്നത്. ഡിസംബര്‍ 22,2 3 തീയതികളില്‍ നടക്കുന്ന കളമെഴുത്തു പാട്ടും നാളികേരം ഉടയ്ക്കലും വേട്ടേക്കരന്‍ പാട്ടും പന്തീരായിരവും എന്ന സങ്കല്പത്തിലാണ്. ആദി പുരുഷ ഭാവമായ പരമശിവന്റെ കിരാതരൂപമാണ് വേട്ടേക്കരന്‍. ലോകത്തിലെ സകല ദോഷങ്ങളെയും മനുഷ്യമനസ്സുകളിലെ അഹങ്കാരത്തെയും പന്തിരായിരത്തിയെട്ട് നാളികേരമുടച്ച് ഭസ്മീകരിക്കുന്നതായാണ് വിശ്വാസം. ഇതിലൂടെ ഭക്തര്‍ക്ക് ഐശ്വര്യം, ജ്ഞാനം, ഈശ്വരകൃപ എന്നിവ ലഭിക്കുമെന്നാണ് സങ്കല്പം. കല്ലാറ്റ് മണികണ്ഠക്കുറുപ്പ് ആണ്  വേട്ടേക്കരന്‍ വെളിച്ചപ്പാട്. 23 തീയതി ശനിയാഴ്ച രാത്രി 11:00 മണിക്കാണ് പന്തീരായിരത്തിയെട്ട് നാളികേരം ഉടയ്ക്കല്‍. സൃഷ്ടി സ്ഥിതി സംഹാരം എന്നീ തലത്തിലൂടെ നടത്തിവരുന്ന കളമെഴുത്തുപാട്ടില്‍ സംഹാര ഭാവത്തില്‍ നടത്തുന്ന വേറിട്ട ചടങ്ങാണ് നാളികേരംഎറിയല്‍.




Post a Comment

0 Comments