Breaking...

9/recent/ticker-posts

Header Ads Widget

കളത്തൂരില്‍ കാര്‍ പാറമട കുളത്തില്‍ വീണ് യുവാവ് മരണമടഞ്ഞു



കുറവിലങ്ങാട് കളത്തൂരില്‍ കാര്‍ പാറമട കുളത്തില്‍ വീണ് യുവാവ് മരണമടഞ്ഞു. കളത്തൂര്‍ കാണക്കാരി റോഡില്‍ മണ്ഡപ പടിക്കു സമീപമുള്ള പാറമടയിലാണ് കാര്‍ വീണത്. കോട്ടയം ഗാന്ധി നഗറില്‍ കട നടത്തുന്ന കുറുപ്പന്തറ കൊണ്ടുക്കാല ഞാറുകളത്തില്‍ ലിനീഷ് ജോസ് എന്ന 45 കാരനാണ് മരണമടഞ്ഞത്. രാത്രി പത്തരയോടെ ലിനീഷ് കട അടച്ച് വിട്ടിലേക്കുമടങ്ങിയിരുന്നു. തിരികെ പോകുന്ന വഴി കാര്‍ നിയന്ത്രണം വിട്ടു മറിയുകയായിരുന്നുവെന്ന് കരുതപ്പെടുന്നു. പുലര്‍ച്ചെ സ്ഥലവാസിയായ സലിംകുമാറാണ് വാഹനം പാറമടയില്‍ വീണു കിടക്കുന്നത് കണ്ടത്. സമീപവാസികള്‍ എത്തി പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കുറവിലങ്ങാട് പോലീസും ഫയര്‍ഫോഴ്‌സ് സംഘമെത്തിയാണ് കുളത്തില്‍ നിന്നും കാര്‍ ഉയര്‍ത്തി മുതദേഹം പുറത്തെടുത്തത്.





Post a Comment

0 Comments