Breaking...

9/recent/ticker-posts

Header Ads Widget

കടുത്തുരുത്തി പോലീസ് സ്റ്റേഷനിലേക്കു മാര്‍ച്ച് നടത്തി



കെപിസിസി ആഹ്വാനമനുസരിച്ചു കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയുള്ള പോലീസ് ഗുണ്ടാ വിളയാട്ടത്തിനെതിരായി കടുത്തുരുത്തി, ഞീഴൂര്‍ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ കടുത്തുരുത്തി പോലീസ് സ്റ്റേഷനിലേക്കു  മാര്‍ച്ച് നടത്തി. കോണ്‍ഗ്രസ് ഓഫീസിനു മുന്നില്‍ നിന്ന് പ്രകടനമാരംഭിച്ചു മാര്‍ക്കറ്റ് ജംഗ്ഷന്‍ ചുറ്റിയെത്തിയാണ് സമരക്കാര്‍ പോലീസ് സ്റ്റേഷനിലേക്കു മാര്‍ച്ച് നടത്തിയത്. പോലീസ് സ്റ്റേഷന് നൂറ് മീറ്റര്‍ അകലെ പോലീസ് ബാരിക്കേഡ് വച്ചു സമരക്കാരെ തടഞ്ഞു. ഹെല്‍മെറ്റുകളും പൂച്ചട്ടികളും സമരക്കാര്‍ ബാരിക്കേഡിന് നേര്‍ക്ക് എറിഞ്ഞു. ബാരിക്കേഡുകള്‍ വലിച്ചു താഴെയിടാനും സമരക്കാര്‍ ശ്രമിച്ചു. തുടര്‍ന്ന് സമരക്കാര്‍ കടുത്തുരുത്തി - ഞീഴൂര്‍ റോഡില്‍ പോലീസിന്റെ ബാരിക്കേഡിന് മുന്നില്‍ കുത്തിയിരുന്ന് സമരം നടത്തി. കെപിസിസി വക്താവ് രാജു പി.നായര്‍ പ്രതിഷേധസമരം ഉദ്ഘാടനം ചെയ്തു. പോലീസുകാരെ ചെരിപ്പ് നക്കികളാക്കി മാറ്റിയതാണ് പിണറായി വിജയന്റെ ഭരണനേട്ടമെന്ന്  അദേഹം പറഞ്ഞു. പിണറായിക്കും മരുമകനും ഇഷ്ടക്കാര്‍ക്കും വേണ്ടി പാദസേവ നടത്തുക മാത്രമാണ് ഇപ്പോള്‍ പോലീസിന്റെ പണിയെന്നും അദേഹം പറഞ്ഞു.  യോഗത്തില്‍ കടുത്തുരുത്തി മണ്ഡലം പ്രസിഡന്റ് പീറ്റര്‍ മ്യാലിപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് കടുത്തുരുത്തി ബ്ലോക്ക് പ്രസിഡന്റ്് ജെയിംസ് പുല്ലാപ്പള്ളി, ഡിസിസി സെക്രട്ടറിമാരായ സുനു ജോര്‍ജ്, എം.എന്‍. ദിവാകരന്‍നായര്‍, ഞീഴൂര്‍ മണ്ഡലം പ്രസിഡന്റ് ചെറിയാന്‍ കെ. ജോസ്, ടോമി പ്രാലടി, എം.കെ. സാംബുജി, കെ.എം. ജിത്തു, നോബി മുണ്ടയ്ക്കന്‍, ടോമി നിരപ്പേല്‍, ജെയ്സണ്‍ മുകളേല്‍, സുബിന്‍ മാത്യു, ജെറി കണിയാംപറമ്പില്‍, രാജു മൂപ്പനത്ത്, കുര്യാക്കോസ് വടക്കേ ഓലിത്തടം, തോമസ് അന്നാശ്ശേരി, കിഷോര്‍ വര്‍ഗീസ്, കെ.പി. വിനോദ്, അതുല്‍ ഗിരിജന്‍, കെ.ജെ. മാത്യു, ലിറ്റി കുര്യന്‍, യൂത്ത്, മഹിളാ കോണ്‍ഗ്രസ് നേതാക്കള്‍ പ്രസംഗിച്ചു.




Post a Comment

0 Comments