Breaking...

9/recent/ticker-posts

Header Ads Widget

കരിദിനാചരണത്തിന്റെയും പ്രതിഷേധ ധര്‍ണ്ണയുടെയും ജില്ലാതല ഉദ്ഘാടനം



ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ  കാലത്തെ വില കുറഞ്ഞ വൈദ്യുതി ലഭ്യമാകുന്നതിനുള്ള കരാര്‍ റദ്ദാക്കി കൂടിയ വിലക്ക് വൈദ്യുതി വാങ്ങി അദാനി, അംബാനിമാരെ സഹായിച്ച് വൈദ്യുതി ചാര്‍ജ് വര്‍ദ്ധനവിലൂടെ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയും സ്ഥാപനത്തിനെ കടക്കെണിയിലേയ്ക്ക് തള്ളിവിടുകയും ചെയ്തവര്‍ക്കെതിരെ സിബിഐ അന്വേഷണം നടത്തണമെന്ന് ' DCC പ്രസിഡന്റ് നാട്ടകം സുരേഷ് ആവശ്യപ്പെട്ടു. KSEB ജീവനക്കാരുടെ കുടിശ്ശികയായ ക്ഷാമബത്ത ഉടന്‍ വിതരണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള ഇലക്ട്രിസിറ്റി എംപ്‌ളോയിസ് കോണ്‍ഫെഡറേഷന്‍ (ഐഎന്‍ റ്റി യു സി) സംസ്ഥാന വ്യാപകമായി 14 ജില്ലാ കേന്ദ്രങ്ങളിലും നടത്തുന്ന കരിദിനാചരണത്തിന്റെയും പ്രതിഷേധ ധര്‍ണ്ണയുടെയും ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു നാട്ടകം സുരേഷ്.കോട്ടയം ഇലക് ട്രിക്കല്‍ സര്‍ക്കിള്‍ ഓഫീസിനു മുന്നില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ ഐ എന്‍ റ്റി യു സി ദേശീയ നിര്‍വ്വാഹക സമിതി അംഗം കുഞ്ഞ് ഇല്ലംമ്പള്ളി, ഡി സി സി  വൈസ് പ്രസിഡന്റ് ബിജു പുന്നന്താനം ,യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടോം കോര അഞ്ചേരിയില്‍, യു ഡി ഇ ഇ ഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി സുനില്‍ കുമാര്‍,പവര്‍ ബോര്‍ഡ് ഓഫിസേഴ്‌സ്  നേതാവ് സുരേഷ് കുമാര്‍,കെ ഇ ഇ സി ജില്ലാ സെക്രട്ടറിയും, സംസ്ഥാന സെക്രട്ടറിയുമായ സി.വി കുര്യച്ചന്‍, ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് ജോര്‍ജ് മാത്യു, സംസ്ഥാന ജോയിന്റ് സെക്രട്ടറി രാജേഷ് ബി നായര്‍, ജില്ലാ വൈസ് പ്രസിഡന്റും, സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമായ ഗിരീഷ് അയ്മനം, ഡിവിഷന്‍ ഭാരവാഹികളായ അജേഷ് കുമാര്‍ കെ , മാത്യു ജോസഫ്,ഷാജി മുകളേല്‍, സൈനുലാബ്ദിന്‍, സുരേഷ് കുമാര്‍ പി എന്‍ , തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments