Breaking...

9/recent/ticker-posts

Header Ads Widget

മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു



കിടങ്ങൂരില്‍ മുക്കുപണ്ടം പണയം വച്ച്  പണം തട്ടിയ കേസില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പീരുമേട് നാരകംപുഴ ചന്തക്കടവ് ഭാഗത്ത് പുളിക്കല്‍ പീടികയില്‍ വീട്ടില്‍ മുഹമ്മദ് ഷാജഹാന്‍ (23), ഈരാറ്റുപേട്ട നടക്കല്‍ ഭാഗത്ത് വെള്ളാപ്പള്ളില്‍ വീട്ടില്‍ ( പത്താഴപ്പടി ഭാഗത്ത് വാടകയ്ക്ക് താമസം) കബീര്‍ വി.ഐ (52) എന്നിവരെയാണ് കിടങ്ങൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കിടങ്ങൂര്‍ സ്വദേശിയായ യുവാവ് ഓഗസ്റ്റ് 8 ന് കിടങ്ങൂര്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ സ്വര്‍ണ്ണം ആണെന്ന വ്യാജേനെ മുക്കുപണ്ടമായ മാല പണയം വെച്ച് 90,000 രൂപ തട്ടിയെടുക്കുകയായിരുന്നു. പരാതിയില്‍ കിടങ്ങൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളെ പിടികൂടുകയും ചെയ്തിരുന്നു. യുവാവിനെ ചോദ്യം ചെയ്തതില്‍ നിന്നും യുവാവിന്  മുക്കുപണ്ടം പണയം വയ്ക്കാന്‍ നല്‍കിയത് മുഹമ്മദ് ഷാജഹാനും, കബീറും ആണെന്ന് കണ്ടെത്തുകയും ,തുടര്‍ന്ന് നടത്തിയ തിരിച്ചിലില്‍ ഇരുവരെയും പിടികൂടുകയുമായിരുന്നു.   മുഹമ്മദ് ഷാജഹാനെ മധുരയില്‍ നിന്നും അതിസാഹസികമായാണ് പോലീസ്  പിടികൂടിയത്. ഇയാള്‍ക്ക് തൊടുപുഴ സ്റ്റേഷനില്‍ സമാനമായ കേസ് നിലവിലുണ്ട് . കിടങ്ങൂര്‍ സ്റ്റേഷന്‍ എസ്.എച്ച്.ഓ റെനീഷ് റ്റി.എസ്, എസ്.ഐ കുര്യന്‍ മാത്യു, സി.പി.ഓ മാരായ ജോഷി മാത്യു, അഷറഫ് ഹമീദ്, ജോസ്ചാന്തര്‍ എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.




Post a Comment

0 Comments