കിലയുടെ ആഭിമുഖ്യത്തില്‍ ജനകീയ ആസൂത്രണ ക്യാമ്പെയിന്‍ സംഘടിപ്പിച്ചു. പാലാ ടൗണ്‍ഹാളില്‍ നടന്ന കാമ്പയിന്‍ നഗരസഭാധ്യക്ഷ ജോസിന്‍ ബിനോ ഉദ്ഘാടനം ചെയ്തു. 2024-25 വാര്‍ഷിക പദ്ധതി വിശദീകരണം, നഗര തദ്ദേശസ്വയംഭരണ സ്ഥാപന ജനപ്രതിനിധികള്‍ക്കുള്ള ഏകദിന പരിശീലനം എന്നിവ നടന്നു. കില അര്‍ബന്‍ ചെയര്‍ പ്രൊഫസര്‍ ഡോക്ടര്‍ അജിത്ത് കാളിയത്ത് ആമുഖ അവതരണം നടത്തി. നാല് സെഷനുകളിലായിട്ടാണ് ക്യാമ്പയിന്‍ സംഘടിപ്പിച്ചത്. പദ്ധതി സമീപനവും മുന്‍ഗണന മേഖലകളും, നഗരമേഖലയിലെ പുതിയ സാധ്യതകള്‍, പ്രാദേശിക സാമ്പത്തിക വികസനവും നഗരസഭകളും, മാലിന്യമുക്ത നവകേരളം ഇടപെടേണ്ട മേഖലകളും തയ്യാറാക്കേണ്ട പദ്ധതികളും എന്നീ ക്രമത്തില്‍ 4 സെഷനുകളായാണ് ക്ലാസുകള്‍ സംഘടിപ്പിച്ചത്. പി.എം ദേവരാജന്‍, ഡോക്ടര്‍ അജിത്ത് കാളിയത്ത്, ജി സുധാകരന്‍, ടി.കെ സുജിത്ത് എന്നിവരാണ് ട്രെയിനിങ് നടത്തിയത്. കില കണ്‍സള്‍ട്ടന്റെ കണ്ണന്‍ നായര്‍, കില പ്രോഗ്രാം കോര്‍ഡിനേറ്റര്‍ വിനീത് കെ. എന്നിവരാണ് കോഴ്‌സ് കോര്‍ഡിനേറ്റേഴ്‌സ്. കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലയിലെ ജനപ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുത്തു.





0 Comments