ജില്ലയില്‍ ഈ സാമ്പത്തിക വര്‍ഷം തൊഴിലുറപ്പ് പദ്ധതിയില്‍ ഇതുവരെ 33,28,153 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ച് 94.77 ശതമാനം നേട്ടം കൈവരിച്ചു. 57.83 ശരാശരി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ച് 4116 കുടുംബങ്ങള്‍ നൂറു ദിവസം പൂര്‍ത്തീകരിച്ചു. ആകെ 57539 കുടുംബങ്ങള്‍ക്ക് പദ്ധതിയിലൂടെ തൊഴില്‍ നല്‍കാനായി. വേതനമായി 110.62 കോടി രൂപയും മെറ്റീരിയല്‍ ഫണ്ട് ഇനത്തില്‍ 20.10 കോടി രൂപയും ചെലവഴിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഈ സാമ്പത്തിക വര്‍ഷം സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 269 കാലിത്തൊഴുത്ത്, 431 കോഴിക്കൂട്, 310 ആട്ടിന്‍കൂട്, 87 അസോള ടാങ്ക്, 112 ഫാം പോണ്ട്, 137 കിണര്‍ റീച്ചാര്‍ജജിംഗ് തുടങ്ങിയവ ഏറ്റെടുത്ത് നടപ്പാക്കി. ശുചിതകേരളം പദ്ധതിയുടെ ഭാഗമായി 621 കംപോസ്റ്റ് പിറ്റ്, 1301 സോക്പിറ്റ് എന്നിവയുടെ നിര്‍മാണവും പൂര്‍ത്തിയാക്കി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാതല അവലോകനയോഗത്തില്‍ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന ഡയറക്ടര്‍ എ. നിസാമുദ്ദീന്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബിനു ജോണ്‍, ദാരിദ്ര്യ ലഘൂകരണവിഭാഗം പ്രോജക്ട് ഡയറക്ടര്‍ ബെവിന്‍ ജോണ്‍ വര്‍ഗീസ്, ബ്ലോക്ക് വികസന ഓഫീസര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.





0 Comments