പ്രൊഫഷണല്‍ ഗായകരുടെ സംഘടനയായ സിംഗിംഗ് ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ കേരളയുടെ കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോട്ടയം സ്‌നേഹക്കൂട് അഗതി മന്ദിരത്തില്‍ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷവും സ്‌നേഹവിരുന്നും സംഘടിപ്പിച്ചു. നഗരസഭാധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. കോട്ടയം ജില്ലാ പ്രസിഡണ്ട് വാഴൂര്‍ സാബു അധ്യക്ഷനായിരുന്നു. കോട്ടയം ജില്ലാ സെക്രട്ടറി ഷമീല്‍ കോട്ടയം, സ്‌നേഹക്കൂട് ഡയറക്ടര്‍ നിഷ സ്‌നേഹക്കൂട്, വൈസ് പ്രസിഡണ്ട് അമ്പിളി രാജീവ്, സാനു അയര്‍ക്കുന്നം, അഭിലാഷ് ചങ്ങനാശ്ശേരി, പ്രകാശ് പെരുന്ന, S J ബി ജോ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് സായിലെ കലാകാരന്മാര്‍ അവതരിപ്പിച്ച സംഗീത നിശയും സ്‌നേഹ വിരുന്നും നടന്നു.





0 Comments