Breaking...

9/recent/ticker-posts

Header Ads Widget

കൊഴുവനാല്‍ ഗ്രാമപഞ്ചായത്തില്‍ വികസന സെമിനാര്‍ നടന്നു



കൊഴുവനാല്‍ ഗ്രാമപഞ്ചായത്തില്‍ 2024-25 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി വികസന സെമിനാര്‍ നടന്നു. പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടന്ന സെമിനാര്‍ ജോസ് K മാണി Mp ഉദ്ഘാടനം ചെയ്തു. സമ്പൂര്‍ണ്ണ ഭവന പദ്ധതി ഗുണഭോക്താക്കളുടെ ആധാരം തിരികെ നല്‍കലും ഇതോടൊപ്പം നടന്നു.  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  നിമ്മി ട്വിങ്കിള്‍രാജ് അദ്ധ്യക്ഷയായിരുന്നു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി അംഗം ജോസഫ് പി.സി. കരട് പദ്ധതി വിശദീകരണം. നടത്തി. കേരളാ ബാങ്ക് മാനേജ്‌മെന്റ് കമ്മറ്റി അംഗം  ഫിലിപ്പ് കുഴികുളം മുഖ്യ പ്രഭാഷണം നടത്തി . കൊഴുവനാല്‍ ഗ്രാമപഞ്ചായത്തിന്റെ പുതുവത്സര സമ്മാനമെന്നോളളം സമ്പൂര്‍ണ്ണ ഭവന പദ്ധതിയിലെ ഗുണഭോക്താക്കളുടെ പണയത്തിലിരുന്ന ആധാരം ബാങ്കില്‍ നിന്നം വീണ്ടെടുത്ത് വിതരണം ചെയ്തത് മാതൃകാപരമാണെന്ന് ജോസ് കെ മാണി എം.പി പറഞ്ഞു.  2022 - 23 സാമ്പത്തിക വര്‍ഷത്തില്‍ സമ്പൂര്‍ണ്ണ നികുതി പിരിവ് കൈവരിച്ച് ജനപ്രതിനിധികളെയും ജീവനക്കാരെയും അനുമോദിച്ചു. വൈസ് പ്രസിഡന്റ് രാജേഷ് B ആസൂത്രണസമിതി ഉപാദ്ധ്യക്ഷന്‍ . റ്റി.ആര്‍. വേണുഗോപാല്‍, റ്റോബിന്‍ കെ. അലക്‌സ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍  മാത്യു തോമസ് , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി  ചെയര്‍പേഴ്‌സണ്‍ സ്മിതാ വിനോദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ  ആലീസ് ജോയി, ആനീസ് കുര്യന്‍, മഞ്ചു ദിലീപ്, അഡ്വ. അനീഷ് ജി , ഗോപി കെ.ആര്‍.,  മെര്‍ലി ജെയിംസ് , ലീലാമ്മ ബിജു , സെന്നി, സണ്ണി , മാര്‍ട്ടിന്‍ , ജോര്‍ജുകുട്ടി സെബാസ്റ്റ്യന്‍ ചൂരയ്ക്കല്‍, അജേഷ് കെ.ബി, പി.എസ് സുരേഷ് കേരള ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജോസഫ് റ്റി. പി,  എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments