കാണക്കാരി കൃപ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കാണക്കാരി പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ വീടുകളില്‍ ഒറ്റപ്പെട്ട് താമസിക്കുന്നവര്‍ക്കും അഗതികള്‍ക്കും ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്നുകൊണ്ട് കേക്കുകള്‍ വീടുകളില്‍ എത്തിച്ചു നല്‍കി. പഞ്ചായത്തിലെ 100 ഓളം വീടുകളില്‍ ചാരിറ്റബിള്‍ സൊസൈറ്റി രക്ഷാധികാരി ഡോക്ടര്‍ M. N വിജയന്‍, പ്രസിഡന്റ് റോങ്ക്ളിന്‍ ജോണ്‍, വൈസ് പ്രസിഡന്റ് ഡോക്ടര്‍ ഡോമിനിക് മാത്യു പാലേട്ട്, സെക്രട്ടറി ഗോപിനാഥന്‍. കെ. കെ, ഖജാന്‍ജി സജി കാണക്കാരി എന്നിവരുടെ നേതൃത്വത്തില്‍ സൊസൈറ്റി അംഗങ്ങള്‍ . വീടുകളില്‍എത്തി ക്രിസ്മസിന്റെ സന്തോഷം പങ്കുവെച്ചത്. സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ രോഗികള്‍ക്ക് മരുന്ന് വിതരണം, പാവപ്പെട്ട രുടെ വീടുകളില്‍ ഭക്ഷ്യ ധന്യങ്ങള്‍ എത്തിക്കുക എന്നിവയും നടത്തുന്നുണ്ട്.





0 Comments