Breaking...

9/recent/ticker-posts

Header Ads Widget

കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഉണര്‍വ് 2023 ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു



കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഉണര്‍വ് 2023 ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. മോന്‍സ് ജോസഫ് MLA ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് കലോത്സവം സംഘടിപ്പിച്ചത്  കളത്തൂര്‍ ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍   നടന്ന കലോത്സവം വേറിട്ട അനുഭവമായി മാറി.  ക്രിസ്തുമസിന്റെ ആഘോഷത്തിനിടയില്‍  ഭിന്നശേഷിക്കാരായ കുരുന്നുകള്‍ക്ക് പങ്കുചേരാന്‍ അവസരം ഒരുക്കിയാണ് കലോത്സവം സംഘടിപ്പിച്ചത്. അധ്യാപകരും രക്ഷിതാക്കളും ജനപ്രതിനിധികളും ഒത്തുചേര്‍ന്നപ്പോള്‍ കുരുന്നു മനസ്സുകള്‍ സന്തോഷം കൊണ്ട് നിറഞ്ഞു. ഓരോ കുട്ടിക്കും  കാലാവാസനങ്ങള്‍ പ്രകടിപ്പിക്കുവാന്‍ അവസരമൊരുക്കി  സമ്മാനങ്ങളും നല്‍കിയാണ്  ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചത്. ഉദ്ഘാടന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  മിനി മത്തായി അധ്യക്ഷയായിരുന്നു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ നിര്‍മ്മല ജിമ്മി, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അല്‍ഫോന്‍സാ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കൊച്ചു റാണി സെബാസ്റ്റ്യന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.എന്‍ രമേശന്‍, പഞ്ചായത്തംഗങ്ങളായ രമാ രാജു, ബേബി തൊണ്ടംകുഴി, പിടിഎ പ്രസിഡന്റ് ബാബു ടി.ഒ, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ലിബിന്‍ ജേക്കബ്, പ്രകാശ് കെ തുടങ്ങിയവര്‍ കലോത്സവത്തിന് നേതൃത്വം നല്‍കി. ഡാന്‍സും പാട്ടും മിമിക്രിയും ചെണ്ടമേളവും  എല്ലാം വേദിയില്‍ അരങ്ങേറിയപ്പോള്‍ ആഹ്ലാദ തിരതല്ലലിലായിരുന്ന കാഴ്ചക്കാര്‍.  ഭിന്നശേഷി വിഭാഗത്തില്‍ സര്‍ക്കാരിന്റെ പ്രത്യേക അവാര്‍ഡ് നേടിയ  മരങ്ങാട്ടുപള്ളി പഞ്ചായത്ത് ഉദ്യോഗസ്ഥന്‍ പ്രദീപിനെ ചടങ്ങില്‍ ആദരിച്ചു.





Post a Comment

0 Comments