Breaking...

9/recent/ticker-posts

Header Ads Widget

ലക്ഷ്മിക്കുട്ടിയമ്മയ്ക്കും മകനും സ്വന്തം വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായി



ഞീഴൂര്‍ മണലേല്‍പറമ്പില്‍ ലക്ഷ്മിക്കുട്ടിയമ്മയ്ക്കും മകനും  സ്വന്തം വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായി.15 വര്‍ഷത്തിലേറേയായുള്ള കാത്തിരിപ്പിനൊടുവിലാണ് നിര്‍ദ്ധനയും വിധവയുമായ അമ്മയ്ക്കും മകനും  ഞീഴൂര്‍ നിത്യസഹായകന്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഭവനമൊരുക്കിയത്.. ഇടിഞ്ഞു വീഴാറായ കുടിലിലായിരുന്നു ലക്ഷ്മിക്കുട്ടിയമ്മയുടെയും മകന്റെയും താമസം.  നിത്യസഹായകന്‍ ട്രസ്റ്റ് സുമനസ്സുകളുടെ സഹായത്താല്‍ ഇവര്‍ക്ക് ഭവനം നിര്‍മിച്ചു നല്‍കുകയായിരുന്നു.  ഭവനത്തിന്റെ വെഞ്ചരിപ്പ് തുരുത്തിപള്ളി സെന്റ് ജോണ്‍സ് പള്ളി വികാരി ഫാ.ഇഗ്നേഷ്യസ് നടുവിലെകുറ്റും  വീടിന്റെ താക്കോല്‍ദാനം ഫാ.അജീഷ് കുഞ്ചിറക്കാട്ടും നിര്‍വഹിച്ചു. സമ്മേളനത്തിന്റെ ഉദ്ഘാടനം മോന്‍സ് ജോസഫ് എം.എല്‍.എ നിര്‍വഹിച്ചു. ട്രസ്റ്റ് പ്രസിഡന്റ് അനില്‍ ജോസഫ് അധ്യക്ഷ വഹിച്ച സമ്മേളനത്തില്‍ രോഗികള്‍ക്കുള്ള സഹായം ഞീഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല ദിലീപ് കൈമാറി. വൈസ് പ്രസിഡന്റ് ഡി.അശോക് കുമാര്‍, സിസ്റ്റര്‍ ബെന്നറ്റ്, ഹോം കോര്‍ഡിനേറ്റര്‍ ജിയോ കുന്നശ്ശേരി, പി.ആര്‍. സുഷമ, എന്‍.മണിലാല്‍, നളിനി രാധാകൃഷ്ണന്‍, ബീന ഷിബു, പി.സി. രാജേഷ്, അര്‍ജുന്‍ തൈകൂട്ടത്തില്‍, ജോമിന്‍ ചാലില്‍, തോമസ് അഞ്ചൊമ്പില്‍, സുരേന്ദ്രന്‍ കുഴിക്കാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു. കൂടാരം ഭവന പദ്ധതിയിലൂടെ നിത്യസഹായകന്‍ നിര്‍മിച്ചു നല്‍കുന്ന ഏഴാമത്തെ ഭവനമാണ് ലക്ഷ്മിക്കുട്ടിയമ്മക്കു കൈമാറിയത്.




Post a Comment

0 Comments