Breaking...

9/recent/ticker-posts

Header Ads Widget

ഭഗവതിയൂട്ടും ഭരണി പൂജയും നടന്നു.



ളാലം ശ്രീമഹാദേവക്ഷേത്രത്തിലെ തിരുവുത്സവത്തോട് അനുബന്ധിച്ച്  അമ്പലപ്പുറത്ത് കാവ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍  ഭഗവതിയൂട്ടും ഭരണി പൂജയും നടന്നു. 12 വയസ്സില്‍ താഴെയുള്ള ബാലികമാരെ ലക്ഷ്മി സങ്കല്പത്തില്‍ പ്രാതല്‍ ഊട്ടുന്ന വഴിപാടാണ് ഭഗവതിയൂട്ട്. ഇതാദ്യമായാണ് ഈ വഴിപാട് ഇവിടെ നടത്തിയത്. ബാലികമാര്‍ക്ക് പ്രത്യേകം പൂജ നടത്തിയ ശേഷമാണ് ഭഗവതിയൂട്ട് നടന്നത്. തുടര്‍ന്ന് ഭരണിയൂട്ടും നടന്നു. ക്ഷേത്രത്തില്‍ തിരുവുത്സവത്തിന്റെ ആറാം ദിനത്തില്‍ ഉത്സവബലിദര്‍ശനം നടന്നു. ഉത്സവ ബലിദര്‍ശനത്തിന് വന്‍ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. തിരുവരങ്ങില്‍ ആദിത്യന്‍ സി വിനോദ് ഓട്ടന്‍ തുള്ളല്‍ അവതരിപ്പിച്ചു.




Post a Comment

0 Comments