ളാലം മഹാദേവ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ തിരുവുത്സവാ ഘോഷങ്ങള്‍ ഡിസംബര്‍ 18 മുതല്‍ 27 വരെ നടക്കും. ക്ഷേത്രാചാരാനുഷ്ഠാനങ്ങള്‍ പാലിച്ച് 10 ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവാഘോഷ ചടങ്ങുകളാണ് നടക്കുന്നതെന്ന് ക്ഷേത്രം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഒന്നാം ഉത്സവ ദിനമായ ഡിസംബര്‍ പതിനെട്ടാം തീയതി തൃക്കൊടിയെറ്റിനു മുന്‍പായി നടക്കുന്ന സാംസ്‌കാരിക സമ്മേളനം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് ഉദ്ഘാടനം ചെയ്യും. പന്തളം കൊട്ടാരം നിര്‍വാഹക സംഘം ജനറല്‍ സെക്രട്ടറി പുണര്‍തം തിരുനാള്‍ നാരായണവര്‍മ അനുഗ്രഹ പ്രഭാഷണം നടത്തും. തുടര്‍ന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ ജി സുന്ദരേശന്‍ പ്രതിഭകളെ ആദരിക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ അഡ്വക്കേറ്റ് വി.എ അജികുമാര്‍ ആശംസ പ്രസംഗം നടത്തും. ആര്‍ അജിത് കുമാര്‍ , അഡ്വക്കേറ്റ് ബിനു പുളിക്കക്കണ്ടം എന്നിവര്‍ യോഗത്തില്‍ പ്രസംഗിക്കും. രാത്രി 8:30ന് തൃക്കൊടിയേറ്റ് ചടങ്ങുകള്‍ക്ക് തന്ത്രിമുഖ്യന്‍ മുണ്ടക്കൊടി ഇല്ലം വിഷ്ണു നമ്പൂതിരി മുഖ്യ കാര്‍മികത്വം വഹിക്കും. മേല്‍ശാന്തി കടപ്ലാവില്‍ ഇല്ലം ശ്രീകാന്ത് വാസുദേവന്‍ നമ്പൂതിരി സഹകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് കലവറ വിഭവസമര്‍പ്പണം, മേജര്‍ സെറ്റ് കഥകളി. പാലാ Dysp A J തോമസ് കഥകളി വിളക്ക് തെളിക്കും. അഞ്ചാം ഉത്സവ ദിനമായ ഡിസംബര്‍ 22 വെള്ളിയാഴ്ച ദേശക്കാഴ്ച നടക്കും. ഭക്തജനങ്ങള്‍ക്ക് നേരിട്ട് ദര്‍ശനമരുളാന്‍ നാട്ടുവഴികളിലൂടെ എഴുന്നള്ളത്ത് നടക്കും. ആറാം ഉത്സവ ദിനമായ ഡിസംബര്‍ 23 ഭഗവതി എഴുന്നള്ളത്ത് . തുടര്‍ന്ന് അനുഷ്ഠാന ചടങ്ങയ ഭഗവതിയൂട്ട്, ഭരണി പൂജ. ചടങ്ങുകള്‍ക്ക് തന്ത്രിമുഖ്യന്‍ കടിയക്കോല്‍ ഇല്ലത്ത് സുബ്രഹ്‌മണ്യന്‍ നമ്പൂതിരി മുഖ്യ കാര്‍മ്മികത്വം വഹിക്കും. . വാര്‍ത്ത സമ്മേളനത്തില്‍ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് R . ശങ്കരനാരായണന്‍, വൈസ് പ്രസിഡണ്ട് എം ആര്‍ സതീഷ്, ശശി കുന്നില്‍, സന്തോഷ് വി റ്റി, ആശ മനോജ് , രാധാ സുകുമാരന്‍ അമ്പലപ്പുറത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.





0 Comments