Breaking...

9/recent/ticker-posts

Header Ads Widget

ളാലം മഹാദേവ ക്ഷേത്രത്തില്‍ തിരുവുത്സവ ആഘോഷങ്ങള്‍ക്ക് കൊടിയേറി



പാലാ ളാലം മഹാദേവ ക്ഷേത്രത്തില്‍ തിരുവുത്സവ ആഘോഷങ്ങള്‍ക്ക് കൊടിയേറി. തിങ്കളാഴ്ച വൈകീട്ട് നടന്ന കൊടിയേറ്റ് ചടങ്ങുകള്‍ക്ക് തന്ത്രി മുണ്ടക്കൊടി ഇല്ലം വിഷ്ണുനമ്പൂതിരി, മേല്‍ശാന്തി ശ്രീകാന്ത് നമ്പൂതിരി എന്നിവര്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ആഘോഷങ്ങളോടനുബന്ധിച്ച് തിരുവരങ്ങിന്റെ ഉദ്ഘാടനം പന്തളം കൊട്ടാരം നിര്‍വാഹകസമിതി സെക്രട്ടറി പുണര്‍തം നാള്‍ നാരായണവര്‍മ്മ നിര്‍വ്വഹിച്ചു. ഡിസംബര്‍ 19 മുതല്‍ 21 വരെ രാവിലെ എട്ടിന് ശ്രീബലി എഴുന്നള്ളത്ത് നടക്കും. .26ന് പള്ളിവേട്ട ഉത്സവദിനത്തില്‍ വൈകിട്ട് 5.30ന് കാഴ്ചശ്രീബലി, രാത്രി 10ന് തിരുവാതിര, 11ന് പള്ളിനായാട്ട് എന്നിവ നടക്കും. 27ന്ആറാട്ടോടെ ഉത്സവാഘോഷ ങ്ങള്‍ സമാപിക്കും. രാവിലെ 8.30ന് ചാക്യാര്‍കൂത്ത് , ഉച്ചയ്ക്ക് ഒന്നിന് ആറാട്ടുസദ്യ, 3.30ന് കൊടിയിറക്ക്, തൃക്കയില്‍ ക്ഷേത്രക്കടവില്‍ ആറാട്ട്, തൃക്കയില്‍ ക്ഷേത്രത്തില്‍ മഹാദേവസംഗമം, ആറാട്ട് എഴുന്നള്ളത്ത്, ഏഴിന് എതിരേല്‍പ്പ്. എന്നിവയുംനടക്കും.




Post a Comment

0 Comments