മണിമലക്കാവ് ദേവീക്ഷേത്രത്തില്‍ മണ്ഡലം ചിറപ്പ് മഹോത്സവത്തോടനുബന്ധിച്ച് കളഭാഭിഷേകവും കളമെഴുത്തും സര്‍പ്പംപാട്ടും നടക്കും. ഡിസംബര്‍ 26 രാവിലെ 9ന് ക്ഷേത്രം തന്ത്രി കുരുപ്പക്കാട്ട് നാരായണന്‍ നമ്പൂതിരിയുടെയും ക്ഷേത്രം മേല്‍ശാന്തി മുട്ടത്തുമന മഹേഷ് ദാമോദരന്‍ നമ്പൂതിരിയുടെയും കാര്‍മ്മികത്വത്തില്‍ കളഭാഭിഷേകവും തുടര്‍ന്ന് പ്രസാദഊട്ടും നടക്കും. 27 ബുധനാഴ്ച 10.30ന് ഭസ്മക്കളം, 1 ന് മഹാപ്രസാദമൂട്ട് എന്നിവയും, വൈകിട്ട് 6 ന് കറ്റോട് കക്കയം കാണിക്കമണ്ഡപത്തില്‍ നിന്നും ദേശതാലപ്പൊലി ഘോഷയാത്രയും നടക്കും. ക്ഷേത്രം തന്ത്രി ഭദ്രദീപപ്രകാശനം നടത്തും. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആരംഭിക്കുന്ന ദേശതാലപ്പൊലി ഘോഷയാത്ര കണ്ണംപുര, പട്ടര്‍മഠം ആല്‍ത്തറ വഴി ക്ഷേത്രത്തില്‍ എത്തിച്ചേരുമ്പോള്‍ വിശേഷാല്‍ ദീപാരാധന, ദീപക്കാഴ്ച. തുടര്‍ന്ന് താലപ്പൊലി അഭിഷേകം. 8 ന് ഭഗവത് സേവ,. 8.30 ന് പൊടിക്കളം, തുടര്‍ന്ന് കൂട്ടക്കളം എന്നിവയും നടക്കും. ചടങ്ങുകള്‍ക്ക് ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് ശിവശങ്കരന്‍ നായര്‍, സെക്രട്ടറി ചന്ദ്രബാബു ആലയ്ക്കല്‍, വൈസ് പ്രസിഡന്റ് സുരേഷ് കെ എസ്, ജോയിന്റ് സെക്രട്ടറി മോഹനന്‍ എ.എ, ദേവസ്വം മാനേജര്‍ പി.കെ ദിനേശന്‍, രക്ഷാധികാരി പ്രസാദ് മണിമല എന്നിവര്‍ നേതൃത്വം നല്‍കും.





0 Comments