Breaking...

9/recent/ticker-posts

Header Ads Widget

മണിയങ്ങാട്ട് മത്തായി കത്താനാര്‍ അനുസ്മരണവും കുടുംബയോഗ മഹാസംഗമവും



മണിയങ്ങാട്ട് മത്തായി കത്താനാര്‍  ദിവംഗതനായിട്ട് 75 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുന്നു. 75ാം ചരമവാര്‍ഷിക അനുസ്മരണവും കുടുംബയോഗ മഹാസംഗമവും ഡിസംബര്‍ 30ന് നടക്കുമെന്ന് മണിയങ്ങാട്ട് കുടുംബയോഗം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സീറോമലബാര്‍ സഭയുടെ തുടക്ക കാലത്ത് ചങ്ങനാശ്ശേരി രൂപതയുടെ ഭാഗമായിരുന്ന പാലാ പ്രദേശത്ത് സേവനം അനുഷ്ടിച്ച  മണിയങ്ങാട്ട് മത്തായി കത്തനാര്‍ വിവിധ ഇടവകകളിലായി നിരവധി വിദ്യാലയങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ചെങ്ങളം പള്ളി തീര്‍ത്ഥാടന കേന്ദ്രമാക്കിയതും പൈക ജുബിലി ആരംഭിച്ചതും മത്തായി കത്തനാരാണ്. ക്രൈസ്തവര്‍ക്കിടയിലെ ജാതിചിന്തയ്ക്കും അനാചാരങ്ങള്‍ക്കും എതിരെ അദ്ദേഹം നിലകൊണ്ടു.  1948 ഡിസംബര്‍ 30ന് അന്തരിച്ച അദ്ദേഹത്തെ കൊഴുവനാല്‍ പള്ളിയിലാണ് സംസ്‌കരിച്ചത്.  400 വര്‍ഷത്തെ ചരിത്രമുള്ള മണിയങ്ങാട്ട് കുടുംബത്തിലെ ആദ്യ പുരോഹിതനായിരുന്നു മത്തായി കത്തനാര്‍. 1955ല്‍ സ്ഥാപിതമായ മണിയങ്ങാട്ട് കുടുംബയോഗത്തിന്റെ ചരിത്രത്തിലെ എറ്റവും വലിയ മഹാസമ്മേളനമാണ് മത്തായി കത്തനാര്‍ അനുസ്മരണത്തോടനു ബന്ധിച്ച്  ഡിസംബര്‍ 30 ന് നടക്കുന്നത്. മുപ്പതിലധികം ഉപശാഖകളും ഇരുപതിനായിരത്തോളം അംഗങ്ങളുമാണ് കുടുംബയോഗത്തിലുള്ളത്. . ഡിസംബര്‍ 30ന് കൊഴുവനാല്‍ സെന്റ് ജോണ്‍ നെപുംസ്യാന്‍സ് പള്ളിയില്‍ 12 മണിക്ക് ദിവ്യബലിയെ  തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം ഗോവ ഗവര്‍ണ്ണര്‍ പി എസ് ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്യും. മുന്‍ സീറോ മലബാര്‍ സഭാദ്ധ്യക്ഷന്‍ എമിരിറ്റസ് കാര്‍ഡിനല്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മുഖ്യാതിഥിയായിരിക്കും. മന്ത്രി റോഷി അഗസ്റ്റിന്‍, മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ MLA, മാണി സി കാപ്പന്‍ MLA തുടങ്ങിയവര്‍ പങ്കെടുക്കും. രാജ്യത്തിനകത്തും പുറത്തുമുള്ള കുടുംബാംഗങ്ങളുടെ പ്രതിനിധികളായി 600ലേറെ പേരാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്.  വാര്‍ത്താസമ്മേളനത്തില്‍ കുടുംബയോഗം രക്ഷാധികാരി ഫാ ആന്റണി മണിയങ്ങാട്ട്, പ്രസിഡന്റ് പി.എം. മാത്യു മണിയങ്ങാട്ട്, സെക്രട്ടറി സാബു മണിയങ്ങാട്ട്, സാജന്‍ മണിയങ്ങാട്ട്, അഡ്വ രാജു മണിയങ്ങാട്, അഷ് വിന്‍ ജോഷി മണിയങ്ങാട്ട് തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments