മാഞ്ഞൂര്‍ പഞ്ചായത്ത് ഓഫീസിലേക്ക് UDF ന്റെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. എല്‍ഡിഎഫ് ഭരിക്കുന്ന മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അഴിമതിയും കെടുകാര്യസ്ഥതയും ആരോപിച്ചായിരുന്നു പ്രതിഷേധ മാര്‍ച്ച് . വികസന പദ്ധതിക്ക് ചെലവഴിക്കേണ്ട കോടിക്കണക്കിന് രൂപ ഗ്രാമപഞ്ചായത്ത് ലാപ്‌സ് ആക്കിയതായും പ്രതിഷേധക്കാര്‍ ആരോപിച്ചു. പഞ്ചായത്ത് ഓഫീസിനു മുന്നില്‍ നടന്ന പ്രതിഷേധ സമരം ഡിസിസി ജനറല്‍ സെക്രട്ടറി സുനു ജോര്‍ജ് ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് ലൂക്കോസ് മാക്കില്‍ അധ്യക്ഷനായിരുന്നു. യുഡിഎഫ് നേതാക്കളായ അഡ്വക്കേറ്റ് മാനുവല്‍ ജോസഫ്, സി.എം ജോര്‍ജ്, ടോമി കാറുകളും, ബിനോ സക്കറിയ തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments