മണ്ണയ്ക്കനാട് പാലക്കോട്ടമ്മ ദേവീക്ഷേത്രത്തില്‍ മണ്ഡല മഹോത്സവത്തിന് ഭക്തിനിര്‍ഭരമായ സമാപനം. വൃശ്ചികം ഒന്നിന് ആരംഭിച്ച മണ്ഡല മഹോത്സവത്തിന്റെ സമാപന ദിവസമായ ബുധനാഴ്ച രാവിലെ ചേലൂര്‍ കൊട്ടാരത്തില്‍ നിന്നും അമ്മന്‍ കുട ഘോഷയാത്ര നടന്നു. വൈകീട്ട് ദേശവിളക്ക് ഭക്തിനിര്‍ഭരമായി. പോക്കാട് ജംഗഷനില്‍ നിന്നും ഘോഷയാത്ര നടന്നു. വിളക്ക് , സമൂഹപ്പറ എന്നിവയും നടന്നു. സംഗീത സദസ്സ് , പ്രസാദ ഊട്ട്, നൃത്ത സന്ധ്യ എന്നിവയും ഉത്സവാഘോഷങ്ങളോടനുബന്ധിച്ച് നടന്നു.





0 Comments