Breaking...

9/recent/ticker-posts

Header Ads Widget

വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ പിതാവിന്റെ തിരുനാള്‍ ഡിസംബര്‍ 26 മുതല്‍



മാന്നാനം ആശ്രമ ദേവാലയത്തില്‍ വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ പിതാവിന്റെ തിരുനാള്‍ ഡിസംബര്‍ 26 മുതല്‍ ജനുവരി മൂന്നുവരെ തീയതികളില്‍ നടക്കും. ഡിസംബര്‍ 26ന് രാവിലെ 11 മണിക്ക് ഫാദര്‍ ആന്റണി ഞള്ളമ്പുഴ കൊടിയേറ്റ് കര്‍മ്മം നിര്‍വഹിക്കും. തുടര്‍ന്ന് ആഘോഷമായ വിശുദ്ധ കുര്‍ബാന, പ്രസംഗം, മധ്യസ്ഥ പ്രാര്‍ത്ഥന എന്നിവ നടക്കും. തക്കല ബിഷപ്പ് മാര്‍ ജോര്‍ജ് രാജേന്ദ്രന്‍ മുഖ്യ കാര്‍മികത്വം വഹിക്കും.  പ്രധാന തിരുനാള്‍ ദിനമായ ബുധനാഴ്ച രാവിലെ ആറിന് വിശുദ്ധ കുര്‍ബാന, മധ്യസ്ഥ പ്രാര്‍ത്ഥന എന്നിവ നടക്കും. ഫാദര്‍ ആന്റണി ഇളം തോട്ടം, ഫാദര്‍ തോമസ് ചാത്തം പറമ്പില്‍ എന്നിവര്‍ കാര്‍മ്മികരായിരിക്കും. 11 മണിക്ക് ആഘോഷമായ വിശുദ്ധ കുര്‍ബാന.  പ്രസംഗം മധ്യസ്ഥ പ്രാര്‍ത്ഥന എന്നിവ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കാര്‍മികത്വത്തില്‍ നടക്കും. വൈകുന്നേരം 4 30ന് ജപമാല, അഞ്ചിന് സി എം ഐ  സഭയിലെ നവ വൈദികര്‍ അര്‍പ്പിക്കുന്ന ആഘോഷമായ വിശുദ്ധ കുര്‍ബാന എന്നിവയും വൈകുന്നേരം ആറു മുപ്പതിന് പ്രദക്ഷിണം ലദീഞ്ഞ്, തിരുശേഷിപ്പ് വണക്കം എന്നിവയും നടക്കും. മാന്നാനം ആശ്രമം ദേവാലയത്തില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പ്രിയോര്‍ ഫാദര്‍ കുര്യന്‍ ചാലങ്ങാടി, ഫാദര്‍ ആന്റണി കാഞ്ഞിരത്തിങ്കല്‍, ഫാദര്‍ റെന്നി കളത്തില്‍ എന്നിവര്‍ തിരുനാള്‍ ചടങ്ങുകളെ കുറിച്ച് വിശദീകരിച്ചു.




Post a Comment

0 Comments