റബ്ബര്‍ വിലത്തകര്‍ച്ചയും ജനകീയമായ വിഷയങ്ങളും ഉന്നയിച്ചതിന്റെ പേരില്‍ നവ കേരള സദസ്സിന്റെ വേദിയില്‍ തോമസ് ചാഴികാടന്‍ എംപിയെ മുഖ്യമന്തി പരസ്യമായി അപമാനിച്ചിട്ടും മറുപടി പറയാന്‍ ഭയപ്പെടുന്ന അവസ്ഥയിലാണ് കേരള കോണ്‍ഗ്രസ് എം എന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. അഭിമാനം അടിയറ വച്ച് പ്രവര്‍ത്തിക്കുന്ന കോള കൊണ്‍ഗ്രസ് എമ്മിനോട് സഹതാപമെന്നും കുഴല്‍ നാടന്‍ പറഞ്ഞു. സാധാരണക്കാരായ കര്‍ഷകരുടെ വേദനയാണ് മുഖ്യമന്തിയുടെ മുന്നില്‍ അവതരിപ്പിക്കാന്‍ എംപി ശ്രമിച്ചത്. എല്‍ഡിഎഫിലെ ഘടകകക്ഷികള്‍ ഭയത്തിന്റെ പിടിയിലാണ്. ഖജനാവിലെ പണം ദുരുപയോഗപ്പെടുത്തുകയാണെന്നും റബ്കോയ്ക് നല്‍കിയ 280 കോടി തിരികെ കിട്ടാത്തതുപോലെ കരുവന്നൂരിലും സര്‍ക്കാര്‍ ഫണ്ട് നഷ്ടപ്പെടുത്തുന്ന നടപടി തെറ്റാണെന്നും കുഴല്‍ നാടന്‍ പറഞ്ഞു. പാലായില്‍ പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാസമ്മേളന വേദിയില്‍ സംസാരിക്കുകയായിരുന്നു അഡ്വ മാത്യു കുഴല്‍നാടന്‍ എംഎല്‍എ.





0 Comments