ഇരുമാപ്രമറ്റം എം.ഡി.സി.എംഎസ് ഹൈസ്‌കൂളിലെ നല്ല പാഠം യൂണിറ്റിന്റെ നേതൃത്വത്തില്‍ പാല മരിയസദനം സന്ദര്‍ശിച്ചു. സ്‌കൂള്‍ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് നല്ലപാഠം യൂണിറ്റും, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയും സംയുക്തമായി നടത്തിയ പച്ചക്കറിത്തോട്ട വിളവെടുപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് നിത്യോപയോഗ സാധനങ്ങളും, മധുര പലഹാരങ്ങളും വിതരണം ചെയ്തു. സ്‌കൂള്‍ പി.റ്റി.എ. പ്രസിഡന്റ് ജഗു സാമിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം മരിയസദനം ഡയറക്ടര്‍ സന്തോഷ് മരിയസദനം കേക്ക് മുറിച്ചു ഉദ്ഘാടനം ചെയ്തു. മേലുകാവ് ഹൗസിംഗ് സൊസൈറ്റി പ്രസിഡന്റും, ഒ.എസ് എ.ട്രഷററുമായ സിബി മാത്യു മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് മിനിമോള്‍ ഡാനിയേല്‍ , അധ്യാപകരായ സൂസന്‍.വി. ജോര്‍ജ് , ലിന്റാ ദാനിയേല്‍ , റിബേക്ക എം.ഐ, ജോസ്ഫിന്‍ ജോസഫ്, അനു റാണി അഗസ്റ്റ്യന്‍, അനു മെറിന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. കുട്ടികള്‍ മരിയ സദനത്തിലെ സഹോദരങ്ങള്‍ക്ക് മധുര പലഹാരം പങ്കു വെച്ചു.


.webp)


0 Comments