Breaking...

9/recent/ticker-posts

Header Ads Widget

യുവാവ് കുഴഞ്ഞുവീണ് മരണപ്പെട്ട കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു



ചങ്ങനാശ്ശേരി ബിവറേജിന് സമീപം തൃക്കൊടിത്താനം സ്വദേശിയായ  യുവാവ് കുഴഞ്ഞുവീണ് മരണപ്പെട്ട കേസുമായി ബന്ധപ്പെട്ട്  രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കൊടിത്താനം കോട്ടമുറി മണിമുറി ഭാഗത്ത് മുട്ടത്തേട്ട് വീട്ടില്‍ അഖില്‍ എന്ന് വിളിക്കുന്ന ജോസഫ് സേവ്യര്‍ (25), ചങ്ങനാശ്ശേരി പുഴവാത് ഭാഗത്ത് ആനന്ദപുരത്ത് വാര്യം വീട്ടില്‍ ഉണ്ണി എന്ന് വിളിക്കുന്ന ഉണ്ണികൃഷ്ണവാര്യര്‍ (36) എന്നിവരെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. തൃക്കൊടിത്താനം പ്ലാംപറമ്പില്‍  വീട്ടില്‍ അഭിലാഷ്(45) എന്നയാളെ  നവംബര്‍ പതിമൂന്നാം തീയതി ചങ്ങനാശ്ശേരിയിലെ ബിവറേജിന് സമീപം അവശനിലയില്‍ കാണപ്പെട്ട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഡിസംബര്‍ എട്ടിന് ചികിത്സയിലിരിക്കെ ഇയാള്‍ മരണപ്പെടുകയുമായിരുന്നു. ഇയാളുടെ മരണത്തില്‍ സംശയം തോന്നിയ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ  ശാസ്ത്രീയമായ അന്വേഷണത്തില്‍ ഇത് കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു. നവംബര്‍ പതിമൂന്നാം തീയതി ജോസഫ് സേവ്യറും, ഉണ്ണികൃഷ്ണവാര്യരും, അഭിലാഷും ചേര്‍ന്ന് മദ്യപിക്കുകയും ഇതിനിടയില്‍ ഇവര്‍ തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടാവുകയും ജോസഫ് സേവ്യറും, ഉണ്ണികൃഷ്ണവാര്യരും ചേര്‍ന്ന് അഭിലാഷിനെ ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇവര്‍  സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു. മര്‍ദ്ദനത്തില്‍ അഭിലാഷിന്റെ  വാരിയെല്ലുകള്‍ക്ക് പൊട്ടലും സംഭവിച്ചിരുന്നു. തുടര്‍ന്ന് അന്വേഷണസംഘം പ്രതികള്‍ക്ക് വേണ്ടി നടത്തിയ ശക്തമായ തിരച്ചിലിനൊടുവില്‍ ഇരുവരെയും വിവിധ സ്ഥലങ്ങളില്‍ നിന്നായി പിടികൂടുകയായിരുന്നു. ചങ്ങനാശ്ശേരി സ്റ്റേഷന്‍ എസ്.എച്ച്. ഓ റിച്ചാര്‍ഡ് വര്‍ഗീസ്, എസ്.ഐ മാരായ തോമസ് ജോസഫ്, പ്രസാദ് ആര്‍.നായര്‍, എ.എസ്.ഐ മാരായ രഞ്ജിവ് ദാസ്, ജീമോന്‍ മാത്യു, സി.പി.ഓ മാരായ ഡെന്നി ചെറിയാന്‍, തോമസ് സ്റ്റാന്‍ലി,അനില്‍കുമാര്‍, അനീഷ് കുമാര്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.




Post a Comment

0 Comments