Breaking...

9/recent/ticker-posts

Header Ads Widget

ബോധവത്കരണവും ഡമോണ്‍സ്‌ടേഷനും നടത്തി



കിടങ്ങൂര്‍ കൃഷിഭവന്റെ നേതൃത്വത്തില്‍ കൃഷിയിടങ്ങളില്‍ അഗ്രികള്‍ച്ചറല്‍ ഡ്രോണ്‍  ഉപയോഗിക്കുന്നതിനെക്കുറിച്ച് ബോധവത്കരണവും ഡമോണ്‍സ്‌ടേഷനും നടത്തി.  നാനോ യൂറിയ സ്‌പ്രേ ചെയ്യുന്നതിന്റെ പരീക്ഷണം ചേര്‍പ്പുങ്കല്‍ പടിഞ്ഞാറെ പാടശേഖരത്ത് നടന്നു. ചെടിക്ക് നല്ല നൈട്രജന്‍ കിട്ടുന്നതിനും വളര്‍ച്ച ഉണ്ടാകുന്നതിനും  വേണ്ടിയാണ് ഇത് ചെയ്യുന്നത്. ചെടി മുളച്ച് 30 മുതല്‍ 35 ദിവസം വരെ ആകുമ്പോള്‍ ആണ് ആദ്യ സ്‌പ്രേ ചെയ്യുന്നത്..  യൂറിയ പോലുള്ള വളങ്ങളുടെ അമിത ഉപയോഗം  നിര്‍ത്തുവാന്‍ നാനോ സ്‌പ്രേയ്ക്ക് സാധിക്കും. ചേര്‍പ്പുങ്കല്‍ വാലെപീടികയില്‍ മാത്തുക്കുട്ടി കൃഷിയിടത്തിലാണ് പരീക്ഷണം നടത്തിയത്. കിടങ്ങൂര്‍ കൃഷിഭവനിലെ അസിസ്റ്റന്റ് ഉണ്ണികൃഷ്ണന്‍, മഞ്ജു, രഞ്ജിത്ത് സമിതി അംഗങ്ങളായ ജോര്‍ജുകുട്ടി മൂന്നുപീടികയില്‍, സതീഷ് ശ്രീനിലയം തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments