മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് താങ്ങും തണലുമായി പ്രവര്‍ത്തിച്ചു വരുന്ന നവജീവന്‍ ട്രസ്റ്റ് അന്തേവാസികള്‍ക്കായി ജീവിത ശൈലി രോഗ പരിശോധന ക്യാമ്പ് നടത്തി. ഏറ്റുമാനൂര്‍ തവളക്കുഴിയില്‍ പ്രവര്‍ത്തിക്കുന്ന ഹാപ്പി ഡയഗ്‌നോസ്റ്റിക് സെന്റര്‍ അഭിമുഖ്യത്തില്‍ നടന്ന രക്ത പരിശോധന ക്യാമ്പില്‍ പ്രമേഹം, കൊളസ്ട്രോള്‍ , രക്തസമ്മര്‍ദം എന്നിവയുടെ പരിശോധനകളാണ് നടന്നത്. ജീവിത ശൈലി രോഗങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇത്തരം ക്യാമ്പുകള്‍ വളരെ പ്രയോജനപ്പെടുന്നതാണ് എന്ന് നവജീവന്‍ ട്രസ്റ്റ് സ്ഥാപകന്‍ പി യു തോമസ് പറഞ്ഞു.


.webp)


0 Comments