Breaking...

9/recent/ticker-posts

Header Ads Widget

രക്തസാക്ഷിത്വ ദിനാചരണം നടന്നു



ജന്മിത്വത്തിനെതിരെ ധീരമായി പൊരുതി രക്തസാക്ഷിത്വം വരിച്ച ആലിയുടെയും വാവയുടെയും ഗോപിയുടെയും ഓര്‍മകളുണര്‍ത്തി നീണ്ടുരില്‍  രക്തസാക്ഷിത്വ ദിനാചരണം നടന്നു. 52-ാമത് രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് ബുധനാഴ്ച രാവിലെ റാലിയും രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി. യോഗത്തില്‍ കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി എം.കെ. പ്രഭാകരന്‍ അനുസ്മരണ പ്രഭാഷണം നടത്തി. വൈകിട്ട് കൈപ്പുഴ പള്ളിത്താഴെ നിന്ന് ആരംഭിച്ച പ്രകടനത്തില്‍ നൂറുകണക്കിന് കര്‍ഷകത്തൊഴിലാളികളും കര്‍ഷകരും കുടുംബാംഗങ്ങളും അണിനിരന്നു.   പ്രാവട്ടം ചന്ത മൈതാനത്ത് ചേര്‍ന്ന പൊതുസമ്മേളനം മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ എം.കെ. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. റജി സഖറിയ അനുസ്മരണ പ്രഭാഷണം നടത്തി. സിപിഐ എം ജില്ലാ കമ്മിറ്റി യംഗം കെ.എന്‍. വേണുഗോപാല്‍, കെഎസ്‌കെടിയു ജില്ലാ പ്രസിഡന്റ് സജേഷ് ശശി, സ്വാഗ തസംഘം സെക്രട്ടറി എം.എസ്. ഷാജി, സിപിഎം നേതാവ് കെ.എന്‍.രവി, നീണ്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി. കെ. പ്രദീപ്കുമാര്‍, പഞ്ചായത്ത് അംഗം  എം.കെ. ശശി,കെ.എസ്.കെ.ടി.യു ഏറ്റുമാനൂര്‍ ഏരിയ സെക്രട്ടറി പി.എസ്.വി നോദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments