Breaking...

9/recent/ticker-posts

Header Ads Widget

കെട്ടിടത്തിന്റെ ഉദ്ഘാടനം, ഡിസംബര്‍ 30 ന്



നീണ്ടൂര്‍ എസ്. കെ. വി.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എല്‍. പി. വിഭാഗത്തിനായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം, ഡിസംബര്‍ 30  ന് വൈകിട്ട് 4 ന് മന്ത്രി വി എന്‍ വാസവന്‍ നിര്‍വഹിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.  ഒരു കോടി രൂപയുടെ  കിഫ്ബി ഫണ്ടുപയോഗിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത്. രണ്ടു നിലകളിലായുള്ള ബില്‍ഡിങില്‍ ടോയ്ലെറ്റ് സൗകര്യവും, ഭിന്നശേഷി സൗഹൃദ ടോയ്ലെറ്റും സജ്ജീകരിച്ചിട്ടുണ്ട്.  സ്റ്റോര്‍ റൂം ഉള്‍പ്പടെ  5250 സ്‌ക്വയര്‍ ഫീറ്റിലാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. കിലയുടെ നേതൃത്വത്തിലാണ്  നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഉദ്ഘാടനയോഗത്തില്‍ തോമസ് ചാഴിക്കാടന്‍ എം. പി. മുഖ്യപ്രഭാഷണം നടത്തും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ. വി. ബിന്ദു അധ്യക്ഷത വഹിക്കും. ജില്ലാകളക്ടര്‍ . വി. വിഘ്‌നേശ്വരി  , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍,നീണ്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി കെ പ്രദീപ്, ജില്ല പഞ്ചായത്തംഗം ഹൈമി ബോബി തുടങ്ങിയവര്‍ സംസാരിക്കും. നീണ്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി. കെ. പ്രദീപ്,സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് ജി. സ്വപ്ന, പി.ടി.എ.പ്രസിഡന്റ് കെ.എന്‍. രാജന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.




Post a Comment

0 Comments