കടുത്തുരുത്തി പൂഴിക്കോല്‍ വലിയകാലായില്‍ തങ്കപ്പന്റെ കുടുംബത്തിന് ജോര്‍ജ്ജ് കുളങ്ങര നേതൃത്വം നല്‍കുന്ന മധ്യകേരള ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി നിര്‍മിച്ചു നല്‍കുന്ന വീടിന്റെ താക്കോല്‍ ദാനം 2024 പുതുവര്‍ഷ ദിനത്തില്‍ രാവിലെ 10.30 ന് നടക്കും. 2023 നവംബര്‍ മാസം 20 ന് തറക്കല്ലിട്ട്, ഡിസംബര്‍ 7 ന് കട്ടിള വപ്പ് നടത്തി 41 ദിവസം കൊണ്ട് പണി പൂര്‍ത്തികരിച്ച് സമയബന്ധിതമായാണ് ഭവനം കൈമാറുന്നത്.കാര്‍ഷിക പുരോഗതി ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന മധ്യകേരള ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് ഈ ഭവനപദ്ധതി നടപ്പാക്കുന്നത്. കാര്‍ഷിക വിഭവങ്ങളുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ച് കയറ്റുമതി ലക്ഷ്യമിടുന്ന കമ്പനിയുടെ ആദ്യ പ്രൊഡക്ഷന്‍ യൂണിറ്റ് ജനുവരി 6 ന് പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുന്നോടി ആയി പണിതു നല്‍കുന്ന വീടിന്റെ താക്കോല്‍ദാനം മോന്‍സ് ജോസഫ് MLA നിര്‍വ്വഹിക്കുമെന്ന് കമ്പനി ചെയര്‍മാന്‍ ജോര്‍ജ്ജ് കുളങ്ങര, വര്‍ക്കിംഗ് ചെയര്‍മാന്‍ ബെന്നി, പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ രാജു തെക്കേക്കാല എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.





0 Comments