മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റുകളും ശുചിത്വ മിഷനും ചേര്‍ന്ന് ഒരുക്കുന്ന സ്‌നേഹാരാമം പദ്ധതിയുടെ ഭാഗമായി മുണ്ടാങ്കല്‍ പുലിമലക്കുന്ന് കാനാട്ടുപാറ ഭാഗത്ത് സ്നേഹാരാമം ഒരുക്കുന്നു. പൊതു സ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നതിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. പാലാ മുനിസിപ്പാലിറ്റിയും ഗവ: പോളിടെക്‌നിക് NSS ടെക്‌നിക്കല്‍ സെല്ലുമായി ചേര്‍ന്നാണ് സ്‌നേഹാരാമം ഒരുക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ജോസ് മാണി MP നിര്‍വഹിച്ചു, അവധിക്കാലത്ത് സാമൂഹ്യ പ്രതിബദ്ധതയോടെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പരിപാടി മാതൃകാപരമെന്ന് MP പറഞ്ഞു.പാലാ ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജ് പ്രിന്‍സിപ്പാള്‍ അനി എബ്രഹാം അധ്യക്ഷയായിരുന്നു . മുനിസിപ്പല്‍ കൗണ്‍സിലര്‍ ബൈജു കൊല്ലംപറമ്പില്‍ മുഖ്യ പ്രഭാഷണം നടത്തി. റ്റോബിന്‍ കെ അലക്‌സ്,, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ അനിത ആര്‍, സന്തോഷ് സി ജി , വോളണ്ടിയര്‍ സെക്രട്ടറിമാരായ അഭിരാജ് , നന്ദന, പാലാ മുനിസിപ്പാലിറ്റി ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ ശുചിത്വമിഷന്‍ പ്രതിനിധികള്‍, പോളിടെക്‌നിക് കോളേജ് ഇലക്ട്രോണിക്‌സ് വിഭാഗം മേധാവി ഗീത എ എസ്, കമ്പ്യൂട്ടര്‍ വിഭാഗം അധ്യാപകന്‍ സാജി മോന്‍ V, അധ്യാപിക ആനി മാത്യു, ബിനുമോന്‍ ജോര്‍ജ്ജ്, എന്‍എസ്എസ് വോളണ്ടിയേഴ്‌സ് എന്നിവര്‍ പങ്കെടുത്തു.





0 Comments