ക്രിസ്തുമസ് അവധിക്ക് വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാന്‍ പാലാ കെ.എസ്.ആര്‍.ടി.സി സ്‌പെഷ്യല്‍ സര്‍വ്വീസുകള്‍ നടത്തുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രവേശന പരീക്ഷാ പരിശീലനത്തിനും മറ്റ് കോഴ്‌സുകള്‍ക്കുമായി പാലായില്‍ പഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കായി 23 സ്‌പെഷ്യല്‍ സര്‍വ്വീസുകളാണ് KSRTC നടത്തുന്നത്. AT O ഷിബുവിന്റെ നിര്‍ദ്ദേശ പ്രകാരം കാസര്‍കോഡു മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലേക്കാണ് സ്‌പെഷ്യല്‍ സര്‍വ്വീസുകള്‍ നടത്തുന്നത്.





0 Comments