മാലിന്യമുക്ത നവകേരളം ക്യാമ്പയ്‌ന്റെ ഭാഗമായി പാലാ നഗരസഭയും, പാലാ സെന്റ് തോമസ് കോളജ് NSS യൂണിറ്റും ചേര്‍ന്ന് സ്‌നേഹാരാമം പദ്ധതി നടപ്പാക്കുന്നു. നഗരസഭാധ്യക്ഷ ജോസിന്‍ ബിനോ ഉദ്ഘാടനം ചെയ്തു. നഗരസഭയിലെ 23-ാം വാര്‍ഡില്‍ റോഡരികില്‍ മാലിന്യം നിക്ഷേപിച്ചിരുന്ന സ്ഥലം വൃത്തിയാക്കി ചെടികള്‍ വച്ചു പിടിപ്പിച്ച് സൗന്ദര്യവത്കരണം നടത്തിയാണ് സ്‌നേഹാരാമം പദ്ധതി നടപ്പാക്കുന്നത്. സ്‌നേഹാരാമത്തിന്റെ സംരക്ഷണ ചുമതല NSS യൂണിറ്റിനാണ്. നഗരസഭാ പരിധിയിലെ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളില്‍ സ്‌നേഹാരാമ പദ്ധതി നടപ്പാക്കുമെന്നും ഇവിടങ്ങളില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ചെയര്‍പേഴ്‌സണ്‍ അറിയിച്ചു. ചടങ്ങില്‍ നഗരസഭംഗം ജിമ്മി ജോസഫ്, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍, ശുചിത്വമിഷന്‍ പ്രതിനിധികള്‍, NSS ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.





0 Comments