പഠന കാലത്ത് പത്ര വായനയിലൂടെ കിട്ടിയ അറിവുകളാണ് ശാസ്ത്രജ്ഞയാകാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ചന്ദ്രയാന്‍ മൂന്ന് ദൗത്യത്തില്‍ പങ്കെടുത്ത ഐഎസ്ആര്‍ഒ സീനിയര്‍ സയന്റിസ്റ്റ് ലിറ്റി ജോസ് പറഞ്ഞു. പാലാ സഫലം 55 പ്ലസ്സിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അവര്‍. ബഹിരാകാശ രംഗം ഇന്ന് മത്സരത്തിന്റെതാണ്. ചന്ദ്രയാന്‍ മൂന്നിന്റെ വിജയത്തോടെ ബഹിരാകാശ രംഗത്ത് രാജ്യം വിജയക്കുതിപ്പിലാണ്.സാമ്പത്തിക മുന്നേറ്റവും ചെറുപ്പക്കാരുടെ എണ്ണത്തിലുള്ള കരുത്തും ഈ മേഖലയെ കീഴടക്കാന്‍ രാജ്യത്തെ പ്രപ്തമാക്കും. മിടുക്കരായ വിദ്യാര്‍ത്ഥികളെ ശാസ്ത്ര മേഖലകളിലേക്ക് ആകര്‍ഷിക്കുവാന്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും കൂടുതല്‍ ശ്രദ്ധിക്കണമെന്നും ലിറ്റി ജോസ് പറഞ്ഞു. കിസ്‌കോ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സഫലം മാസിക എഡിറ്റര്‍ രവി പുലിയന്നൂര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.എം.അബ്ദുള്ള ഖാന്‍, പി.എസ്.മധുസൂദനന്‍, അഡ്വ.സന്തോഷ് മണര്‍കാട്, ജോസ് എട്ടൊന്നില്‍, അലക്‌സ് മേനാമ്പറമ്പില്‍, എസ്.ശങ്കര കൈമള്‍, ഉഷാ ശശിധരന്‍, സുഷമ രവീന്ദ്രന്‍, ജോയ് തോമസ് പ്ലാത്തോട്ടം, കെ. കെ.സുകുമാരന്‍, എന്നിവര്‍ പ്രസംഗിച്ചു.സഫലത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ ചേര്‍ന്ന് ലിറ്റി ജോസിനെ പൊന്നാട അണിയിച്ച് ആദരിച്ചു.





0 Comments