പാലാ സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷനിലെ അദ്ധ്യാപക വിദ്യാര്‍ത്ഥികള്‍ മരിയ സദനത്തിലെ അന്തേവാസികള്‍ക്കൊപ്പം ക്രിസ്തുമസ് ആഘോഷിച്ചു. ബി.എഡ് എക്സ്റ്റന്‍ഷന്‍ ആക്ടിവിറ്റിയുടെ ഭാഗമായാണ് മരിയസദനവുമായി ബന്ധപ്പെട്ട് ആഘോഷം സംഘടിപ്പിച്ചത്. ബി.എഡ് കോളേജ് പ്രിന്‍സിപ്പല്‍ അനുഭവങ്ങള്‍ പങ്കുവച്ചു. ഡോ.സി.ബീനാമ്മ മാത്യു കേക്ക് മുറിച്ച് കൊണ്ട് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. അന്തേവാസികളും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് കരോള്‍ ഗാനം ആലപിക്കുകയും ക്രിസ്തുമസ് ട്രീകള്‍ നിര്‍മ്മിക്കുകയും ചെയ്തു. ഫാ.ജോസഫ് താന്നിക്കാപ്പാറ ക്രിസ്മസ് സന്ദേശം നല്‍കി. അദ്ധ്യാപക വിദ്യാര്‍ത്ഥികളുടെ സമ്മാനങ്ങള്‍ മരിയസദനം അധികാരികള്‍ക്ക് കൈമാറി. കോളേജ് വൈസ് പ്രിന്‍സിപ്ല്‍ ഡോ.ടി.സി.തങ്കച്ചന്‍, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ ഡോ.അലക്‌സ് ജോര്‍ജ്ജ്, സിസ്റ്റര്‍ ലിന്റ എന്‍.എസ്.എസ് വോളന്റിയര്‍ സെക്രട്ടറി ലിന്റ എല്‍ദോസ്, അമലു കെ ഏലിയാസ് എന്നിവര്‍ പ്രസംഗിച്ചു.





0 Comments