ദേശീയ ഗണിത ദിനത്തോട് അനുബന്ധിച്ച് പാലാ സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചര്‍ എജ്യുക്കേഷന്‍ ഐ.ടി.ഇ യില്‍ പ്രഗ്യ 2 K 23 ഗണിത പ്രദര്‍ശനം നടത്തി. പ്രദര്‍ശനം നമ്മെ അറിവിന്റെയും വിജ്ഞാനത്തിന്റെയും ഉയര്‍ന്ന തലങ്ങളിലേക്ക് എത്തിക്കുന്നു എന്ന് പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. സിസ്റ്റര്‍ ബീനാമ്മ മാത്യു പറഞ്ഞു. ഐ.ടി .ഇ പ്രിന്‍സിപ്പാള്‍ സണ്ണി ജോസഫ്, ഗണിത വിഭാഗം ലക്ചറര്‍ റ്റിയ ടെസ് ജോര്‍ജ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. വിദ്യാര്‍ത്ഥികളും , അധ്യാപകരും പങ്കെടുത്തു.





0 Comments