Breaking...

9/recent/ticker-posts

Header Ads Widget

TB റോഡിന്റെ നവീകരണം വൈകുന്നതില്‍ പ്രതിഷേധം



പാലായില്‍ TB റോഡിന്റെ നവീകരണം വൈകുന്നതില്‍ നഗരസഭ ഭരണകക്ഷി അംഗങ്ങളും പ്രതിഷേധത്തില്‍. റോഡ് അറ്റകുറ്റപ്പണി നടത്താന്‍ നടപടി സ്വീകരിക്കാത്തതിനെതിരെ ഭരണകക്ഷിയായ LDF ലെ കേരള കോണ്‍ഗ്രസ് Mന്റെ തൊഴിലാളിസംഘടനയായ കെടിയുസി എം രംഗത്തെത്തി. റ്റി.ബി റോഡില്‍ നടന്ന പ്രതിഷേധ ധര്‍ണ്ണ കെ.ടി.യു.സി (എം) സംസ്ഥാന സെക്രട്ടറി ജോസുകുട്ടി പൂവേലില്‍ ഉത്ഘാടനം ചെയ്തു. ധര്‍ണ്ണ സമരത്തില്‍ സാബു കാരയ്ക്കല്‍, ബിബില്‍ പുളിയ്ക്കല്‍, കെ.വി അനൂപ്, വിന്‍സെന്റ് തൈമുറി, ബെന്നി ഉപ്പൂട്ടില്‍, മാതാ സന്തോഷ്, തോമസ് ആന്റണി, രാജന്‍ കിഴക്കേടത്ത്, ഇ.കെ ബിനു, രാജേഷ് വട്ടക്കുന്നന്‍, ശ്യാം ശശി, വിനോദ് ജോണ്‍, മേരി തമ്പി, സോണി പ്ലാക്കുഴി, സന്തോഷ് ഒറ്റക്കുന്നന്‍, മാത്യു കുന്നേപ്പറമ്പില്‍, തമ്പി പാലാ തുടങ്ങിയവര്‍ പ്രസംഗിച്ചു




Post a Comment

0 Comments