Breaking...

9/recent/ticker-posts

Header Ads Widget

പാലാ TB റോഡിലെ കുഴികളടച്ച് റീ ടാറിംഗ് ആരംഭിച്ചു.



പാലാ TB റോഡിലെ കുഴികളടച്ച് റീ ടാറിംഗ് ആരംഭിച്ചു. ഏറെക്കാലമായി റോഡിലെ ടാറിംഗ് തകര്‍ന്ന്  യാത്ര ദുരിതമായതോടെ അറ്റകുറ്റപ്പണികള്‍ നടത്തണമെന്ന് ഭരണകക്ഷിയില്‍ പെട്ടവരടക്കം  വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ളാലത്തുത്സവം നടക്കുന്ന സാഹചര്യത്തില്‍ അടിയന്തിരമായി ടാറിംഗ് നടത്താനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ജൂബിലി പെരുനാളിനു മുന്‍പ് ടാറിംഗ് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും തുടര്‍ച്ചയായി മഴ പെയ്തത് നിര്‍മ്മാണം തടസ്സപ്പെടുത്തുകയായിരുന്നുവെന്ന് ചെയര്‍പേഴ്‌സണ്‍ ജോസില്‍ ബിനോ പറഞ്ഞു.  ഏതാനും ദിവസം മഴ മാറി നിന്നാല്‍ ടാറിംഗ് നടത്താന്‍ കരാറുകാരനും തയ്യറായിരുന്നു. ഇപ്പോള്‍ ഉത്സവം നടക്കുന്ന സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് റോഡ് ഗതാഗതയോഗ്യമാക്കാനാണ് നടപടികള്‍ ആരംഭിച്ചത്. മഴയുള്ളപ്പോള്‍ ടാറിംഗ് നടത്തിയാല്‍ പിറ്റേന്നു തന്നെ പൊട്ടിപ്പൊളിയുകയും പരാതികള്‍ ഉയരുകയും ചെയ്യുന്ന സാഹചര്യമാണ് പണികള്‍ നീളാന്‍ കാരണമായതെന്നും ജോസിന്‍ ബിനോ പറഞ്ഞു.




Post a Comment

0 Comments