പട്ടിത്താനം റൗണ്ടാനയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധ ജ്വാല. എം.സി റോഡും, എറണാകുളം റോഡും സംഗമിക്കുന്ന പട്ടിത്താനം റൗണ്ടാന ജംഗ്ഷനിലെ സിഗ്‌നല്‍ ലൈറ്റുകള്‍ പുന:സ്ഥാപിക്കുക, ബൈപ്പാസ് റോഡില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കുക, PWD അനാസ്ഥ അവസാനിപ്പിക്കുക, മനുഷ്യ ജീവന് വില നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ ജ്വാല തെളിയിച്ചത്.കോണ്‍ഗ്രസ് നേതാവ് കെ.ജി ഹരിദാസ് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി വിഷ്ണു ചെമ്മുണ്ടവള്ളി അധ്യക്ഷത വഹിച്ചു. സഹകരണ ബാങ്ക് പ്രസിഡന്റ് ബിജു കൂമ്പിക്കന്‍ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ജെയിംസ് തോമസ്, സനില്‍ കാട്ടാത്തി, വിപിന്‍ വത്സന്‍, ജിബിന്‍ വല്ലേരി, സുബിന്‍ സാബു, വര്‍ക്കി ജോയി പുവംനില്‍ക്കുന്നതില്‍, വി.എസ് വിശ്വനാഥന്‍, ബിജു വലിയമല, രജിത ഹരികുമാര്‍, തുടങ്ങി നിരവധി കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ ജ്വാലയില്‍ പങ്കുചേര്‍ന്നു.





0 Comments