Breaking...

9/recent/ticker-posts

Header Ads Widget

ജി.ഉണ്ണികൃഷ്ണന്റ ചിത്രങ്ങളുടെ പ്രദര്‍ശനവും അനുസ്മരണവും



പ്രസിദ്ധ ചിത്രകാരനും മാവേലിക്കര ഗവ.രാജാ രവിവര്‍മ്മ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സ് ചിത്രകലാവിഭാഗം മേധാവിയുമായിരുന്ന അന്തരിച്ച ജി.ഉണ്ണികൃഷ്ണന്റ ചിത്രങ്ങളുടെ പ്രദര്‍ശനവും അനുസ്മരണവും കാഴചയുടെ രസവിദ്യ 24 ന് ഇടം ആര്‍ട്ട്ഗാലറിയില്‍ ആരംഭിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതോടൊപ്പം ചിത്ര ശില്‍പ്പകലാ കേന്ദ്രത്തിന്റ ഉദ്ഘാടനവും നടക്കും. രാവിലെ 11 ന് രാജാരവിവര്‍മ്മ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സ് പ്രിന്‍സിപ്പള്‍ മനോജ് വയലൂര്‍ ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. ആര്‍. പാര്‍ഥസാരഥി വര്‍മ്മ അധ്യക്ഷത വഹിക്കും. ചിത്രശില്‍പ്പകലാ കേന്ദ്രത്തിന്റ ഉദ്ഘാടനം ആര്‍ട്ടിസ്റ്റ് സി.സി. അശോകന്‍ നിര്‍വഹിക്കും. ജി.ഉണ്ണികൃഷ്ണന്റ നിരവധി ചിത്രങ്ങള്‍ പ്രദര്‍ശനത്തിലുള്‍പ്പെടുത്തിയിട്ടുണ്ട്. ഇ.ജെ.റോയിച്ചന്‍, ബൈജു നീണ്ടൂര്‍, ടി.എസ്. പ്രസാദ്, ഷാജി പല്ലാട്ട്, മനോജ് അയ്മനം എന്നിവര്‍ ഏറ്റുമാനൂര്‍ പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.




Post a Comment

0 Comments