ഏറ്റുമാനൂര്‍ നഗരസഭയില്‍ ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികള്‍ ഉപയോഗപ്പെടുത്തി ഒരുക്കിയ മനോഹരമായ ക്രിസ്മസ് ട്രീ കൗതുകകാഴ്ചയായി. ക്രിസ്മസിന്റെ സന്ദേശങ്ങള്‍ പകര്‍ന്ന് നഗരസഭ ഓഫീസിനു മുന്നില്‍ പ്രൈവറ്റ് ബസ് സ്റ്റേഷന്‍ ഗ്രൗണ്ടിലാണ് പുല്‍ക്കൂടും ക്രിസ്തുമസ് ട്രീയുx തയ്യാറാക്കിയത്. ഏതാനും ആഴ്ചകള്‍ക്കു മുമ്പ് ഇവിടെ പ്ലാസ്റ്റിക് കുപ്പികള്‍ സംഭരിക്കുന്നതിനായി കുപ്പിയുടെ ആകൃതിയിലുള്ള വലിയ ഒരു ബോട്ടില്‍ സംഭരണിയും ഒരുക്കിയിരുന്നു. വേസ്റ്റ് മാനേജ്‌മെന്റില്‍ വേറിട്ട ശ്രദ്ധ കേന്ദ്രീകരിക്കുന്ന നഗരസഭ ഉപയോഗശേഷം വലിച്ചെറിയപ്പെട്ട പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിച്ച് കൊണ്ട് ഒരുക്കിയ മനോഹരമായ ക്രിസ്മസ് ട്രീ വലിയ ആകര്‍ഷണീയതയായിട്ടുണ്ട്. നഗരസഭ അധ്യക്ഷ ലൗലി ജോര്‍ജ് , കൗണ്‍സിലര്‍മാരായ വി.എസ് വിശ്വനാഥന്‍ ഇ.എസ് ബിജു, പ്രിയ സജീവ് എന്നിവര്‍ ചേര്‍ന്ന് ക്രിസ്മസ് ട്രീ ഒരുക്കിയവരെ അഭിനന്ദിച്ചു.





0 Comments