Breaking...

9/recent/ticker-posts

Header Ads Widget

ഇരുമ്പ് സാമഗ്രികള്‍ മോഷ്ടിച്ച കേസില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു



ഗോഡൗണിലും,പണി സൈറ്റിലുമായി സൂക്ഷിച്ചിരുന്ന ഇരുമ്പ് സാമഗ്രികള്‍ മോഷ്ടിച്ച കേസില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട തെക്കേക്കര മദീന നഗര്‍ ഭാഗത്ത് തോട്ടുങ്കല്‍ വീട്ടില്‍ നൗഫല്‍ റാവുത്തര്‍ (39), ചേന്നാട് കെട്ടിടം പറമ്പ് ഭാഗത്ത് ചെരുവില്‍ വീട്ടില്‍ സുഭാഷ് സി.ഡി (44) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ ഈ വര്‍ഷം ജൂണ്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ കെട്ടിട കോണ്‍ട്രാക്ടറായ പൂഞ്ഞാര്‍ സ്വദേശിയുടെ പെരുനിലം, മറ്റക്കാട് എന്നീ സ്ഥലത്തുള്ള ഗോഡൗണുകളിലും, കൂടാതെ പണി സൈറ്റിലും മറ്റും സൂക്ഷിച്ചിരുന്ന നൂറോളം ഇരുമ്പ് ഷീറ്റുകളും, 200 മുട്ട് ജാക്കികളും, 70 സ്പാനും, മൂന്ന് ടണ്‍ ഇരുമ്പും, 25 ചാക്കോളം സിമന്റും, ഒരു ക്ലോസെറ്റും ഉള്‍പ്പെടെ  9 ലക്ഷത്തോളം രൂപ വില  വരുന്ന സാധനസാമഗ്രികള്‍ ഇയാളുടെ ജോലിക്കാര്‍ കൂടിയായ ഇരുവരും പല സമയങ്ങളിലായി മോഷ്ടിച്ചുകൊണ്ടുപോവുകയായിരുന്നു. പരാതിയെ തുടര്‍ന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഒളിവില്‍ കഴിഞ്ഞിരുന്ന  ഇവരെ ശാസ്ത്രീയമായ അന്വേഷണത്തിലൂടെ കണ്ടെത്തി പിടികൂടുകയുമായിരുന്നു. ഈരാറ്റുപേട്ട സ്റ്റേഷന്‍ എസ്.ഐ വിഷ്ണു വി.വി, എസ്.ഐ ഷാബുമോന്‍ ജോസഫ്, സി.പി.ഓ മാരായ ജിനു കെ.ആര്‍, ജോബി ജോസഫ്, ശരത് കൃഷ്ണദേവ്. ജിനു ജി നാഥ്, ഷാനവാസ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.




Post a Comment

0 Comments