Breaking...

9/recent/ticker-posts

Header Ads Widget

പുലിയന്നൂര്‍ മഹാദേവ ക്ഷേത്രത്തില്‍ യുവ ഗജരാജസംഗമം നടന്നു



പുലിയന്നൂര്‍ മഹാദേവ ക്ഷേത്രത്തില്‍ മണ്ഡല മഹോത്സവ സമാപനത്തോടനുബന്ധിച്ച് യുവ ഗജരാജസംഗമം നടന്നു. പെരുവനം കുട്ടന്‍മാരാരുടെ പ്രമാണത്തില്‍ 50 ഓളം കലാകാരന്മാര്‍ പങ്കെക്കുന്ന പാണ്ടിമേളത്തിനും  കുടമാറ്റത്തിനും ചമയങ്ങളും നെറ്റിപ്പട്ടവുമായി അണിനിരക്കാനാണ് 5 ഗജകേസരികള്‍ പുലിയന്നൂരിലെത്തിയത്. ഭാരത് വിശ്വനാഥന്‍, ചിറയ്കല്‍ ശബരീനാഥ് ,അക്കാവിള വിഷ്ണു നാരായണന്‍ , കൊളക്കാടന്‍ കുട്ടികൃഷ്ണന്‍, മാറാടി അയ്യപ്പന്‍ എന്നീ ഗജകേസരികളാണ് ഗജരാജ സംഗമത്തിനെത്തിയത്. അരുണാപരം ശ്രീരാമകൃഷ്ണാശ്രമം ജംഗഷനില്‍ ഗജവീരന്മാര്‍ക്ക് സ്വീകരണം നല്‍കി. ശിങ്കാരി മേളത്തിന്റെ അകമ്പടിയോടെ നൂറുകണക്കിന് ആനപ്രേമികളുടെ അഹ്‌ളാദാരവങ്ങള്‍ക്കൊപ്പമാണ് ഗജശ്രേഷ്ഠരെ തൃപ്പുലിയന്നൂരപ്പന്റെ സന്നിധിയിലേക്ക് ആനയിച്ചത്. ആല്‍ത്തറയ്ക്ക്  സമീപമുള്ള പാര്‍ക്കിംഗ് ഗ്രൗണ്ടിലാണ് ഗജരാജ സംഗമം നടന്നത്. പുലിയന്നുരില്‍  മണ്ഡല കാല കളമെഴുത്തുപാട്ടിന്റെ സമാപനം ഗജ ശ്രേഷ്ഠരുടെയും വാദ്യ കുലപതിയുടെയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായപ്പോള്‍ ആനപ്രേമികള്‍ ആവേശ ഭരിതരായി.




Post a Comment

0 Comments