പുന്നത്തുറ സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ രോഗികളും പ്രായാധിക്യമുള്ളവരുമായ ഇടവകാംഗങ്ങള്‍ക്കായി വിശുദ്ധ കുര്‍ബ്ബാനയും ക്രിസ്മസ് ആഘോഷവും നടത്തി. എല്ലാ ആഴ്ചകളിലും പള്ളിയിലെത്തി വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുക്കാന്‍ ബുദ്ധിമുട്ടുള്ള 200 ഓളം വൃദ്ധജനങ്ങളാണ് ഞായറാഴ്ച നടന്ന വിശുദ്ധ കുര്‍ബ്ബാനയിലും ആഘോഷ ചടങ്ങുകളിലും പങ്കെടുത്തത്. വീടുകളില്‍ നിന്നും ബന്ധുക്കളോടൊപ്പമാണ് ഇവര്‍ പള്ളിയിലെത്തിയത് . മുതിര്‍ന്നവര്‍ എല്ലാവരെയും ചടങ്ങില്‍ പങ്കെടുപ്പിക്കാന്‍ ഡി പോള്‍ സൊസൈറ്റി അംഗങ്ങളും ക്രമീകരണങ്ങളേര്‍പ്പെടുത്തിയിരുന്നു. ഉച്ചകഴിഞ്ഞ് 3 ന് ഫാദര്‍ മജോ വാഴക്കാലയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചു. ഫാദര്‍ ജോബി കാച്ചനൊലിക്കല്‍ സന്ദേശം നല്‍കി. ഫാദര്‍ തോമസ് താഴത്തുവെട്ടം സന്നിഹിതനായിരുന്നു. വിന്‍സന്റ് ഡി പോള്‍ സൊസൈറ്റി അതിരൂപത പ്രസിഡന്റ് ടോം നന്ദികുന്നേല്‍, യൂണിറ്റ് പ്രസിഡന്റ് കുര്യന്‍ രാമച്ചനാട്ട്, സെക്രട്ടറി സാബു വയലില്‍, ജോസ് പൂവേലില്‍, അനൂപ് കണിയാലില്‍, ജോസ് മാവേലില്‍, ജോണ്‍ വയലില്‍, ഷാജി കളപ്പുര തുടങ്ങിയവരാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. വീടുകളില്‍ ഒതുങ്ങിക്കഴിയുന്ന വൃദ്ധജനങ്ങള്‍ക്ക് പരസ്പരം കാണാനും സൗഹൃദം പങ്കുവയ്ക്കാനും, വിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കാനും കഴിഞ്ഞത് ഏറെ ആഹ്ലാദം പകര്‍ന്നു നല്‍കി. വിശുദ്ധ കുര്‍ബ്ബാനയ്ക്കു ശേഷം ചായസല്‍ക്കാരവും ഒരുക്കിയിരുന്നു. പങ്കെടുത്ത എല്ലാവര്‍ക്കും ക്രിസ്മസ് സമ്മാനങ്ങളും നല്‍കി.





0 Comments