Breaking...

9/recent/ticker-posts

Header Ads Widget

ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് പദയാത്ര ഡിസംബര്‍ 25-ന് ആരംഭിക്കും



പാലാ 91-മത് ശിവഗിരിതീര്‍ത്ഥാടനത്തോടനുബന്ധിച്ച് എസ്.എന്‍.ഡി.പി യോഗം മീനച്ചില്‍ യൂണിയന്റെ നേതൃത്വത്തില്‍ നടത്തുന്ന 9-ാമത് പദയാത്ര ഡിസംബര്‍ 25-ന് ഇടപ്പാടി ആനന്ദഷണ്‍മുഖക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കും. പദയാത്രയ്ക്ക് മുന്നോടിയായി മൂന്ന് മേഖലകളില്‍ നിന്ന് നടത്തുന്ന വിളംബരയാത്ര 24-ന് നടത്തും. കിഴക്കന്‍ മേഖലയില്‍ നിന്നുള്ള വിളംബരയാത്ര പൂഞ്ഞാറില്‍ നിന്നും കണ്‍വീനര്‍ എം.ആര്‍. ഉല്ലാസിന്റെ നേത്യത്വത്തില്‍ നടക്കും.  വിളംബരയാത്രയുടെ ഉദ്ഘാടനം പൂഞ്ഞാര്‍ എം.എല്‍.എ. അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നിര്‍വ്വഹിക്കും.  വടക്കന്‍ മേഖലയില്‍ നിന്നുള്ള വിളബര ജാഥ ചെയര്‍മാന്‍ സുരേഷ് ഇട്ടികുന്നേല്‍ നേതൃത്വത്തില്‍ അരീക്കരയില്‍ നിന്നും ആരംഭിക്കും വിളംബരയാത്രയുടെ ഉദ്ഘാടനം അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ നിര്‍വ്വഹിക്കും. പടിഞ്ഞാറന്‍ മേഖലയില്‍ നിന്നുമുള്ള വിളംബരയാത്ര കെഴുവംകുളത്തുനിന്നും യൂണിയന്‍ വൈസ് ചെയര്‍മാന്‍ സജീവ് വയലയുടെ നേതൃത്വത്തില്‍ നടക്കും വിളംബരയാത്രയുടെ ഉദ്ഘാടനം മാണി സി കാപ്പന്‍ എം.എല്‍.എ നിര്‍വ്വഹിക്കും.  മൂന്ന് മേഖലാ വിളംബരജാഥകളും കടപ്പാട്ടൂര്‍ അമ്പലം ജംഗ്ഷനില്‍ സംഗമിച്ച രഥത്തിന്റെ അകമ്പടിയോടുകൂടി പാലാ ടൗണ്‍ വഴി ഇടപ്പാടി ആനന്ദഷണ്‍മുഖക്ഷേത്രത്തിലേക്ക് പുറപ്പെടുന്നതാണ്. 5 മണിക്ക് നടക്കുന്ന ഉദ്ഘാടനസമ്മേളനത്തില്‍ യൂണിയന്‍ ചെയര്‍മാന്‍ ഒ.എം. സുരേഷ് ഇട്ടികുന്നേല്‍ അദ്ധ്യക്ഷത വഹിക്കും. എസ്.എന്‍.ഡി.പിയോഗം അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. രാജന്‍ മഞ്ചേരി ഉദ്ഘാടനം ചെയ്യും. മാണി സി. കാപ്പന്‍ എം.എല്‍.എ. ആശംസകളറിയിക്കും. യൂണിയന്‍ ജോയിന്റ് കണ്‍വീനര്‍ കെ.ആര്‍. ഷാജി കമ്മറ്റിയംഗങ്ങളായ അനീഷ് പുല്ലുവേലില്‍, സി.റ്റി. രാജന്‍, സി.പി. സുധീഷ് ചെമ്പന്‍കുളം, കെ.ജി. സാബു, കെ.ആര്‍. സജി, യൂത്ത്മൂവ്മെന്റ് സംസ്ഥാന ജോ.കണ്‍വീനര്‍ അനീഷ് ഇരട്ടിയാനി, തുടങ്ങിയവര്‍ ആശംസകളര്‍പ്പിക്കും. 25-ന് രാവിലെ 6.30-ന് ആരംഭിക്കുന്ന തീര്‍ത്ഥാടനപദയാത്രയുടെ ധര്‍മ്മപതാക കൈമാറല്‍ ചടങ്ങും  തീര്‍ത്ഥാടനസന്ദേശവും ഒ.എം. സുരേഷ് ഇട്ടികുന്നേല്‍, സജീവ് വയല ,എം.ആര്‍. ഉല്ലാസ്, സി.റ്റി. രാജന്‍ എന്നിവര്‍ക്ക് ധര്‍മ്മ പതാക കൈമാറിക്കൊണ്ട് പത്തനംതിട്ട എസ്.എന്‍.ഡി.പി. യൂണിയന്‍ പ്രസിഡന്റ് കെ. പദ്ത്മകുമാര്‍ നിര്‍വ്വഹിക്കും.  ചെയര്‍മാന്‍ ഒ.എം  സുരേഷ് ഇട്ടിക്കുന്നല്‍,ജോയിന്റ് കണ്‍വീനര്‍ ഷാജി തലനാട് , സി.ടി രാജന്‍, അനീഷ് പുല്ലുവേലി,സുധീഷ് ചെമ്പന്‍കുളം,സാബു കൊടൂര്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.





Post a Comment

0 Comments