Breaking...

9/recent/ticker-posts

Header Ads Widget

ഇരുപത്തിയൊമ്പതാം വീടിന്റെ താക്കോല്‍ സമര്‍പ്പണം നടന്നു



ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍ മുണ്ടയ്ക്കല്‍ നേതൃത്വം നല്‍കുന്ന സ്നേഹദീപം ഭവനപദ്ധതിപ്രകാരമുള്ള ഇരുപത്തിയൊമ്പതാം വീടിന്റെ താക്കോല്‍ സമര്‍പ്പണം നടന്നു.  മുത്തോലി പഞ്ചായത്തിലെ പടിഞ്ഞാറ്റിന്‍കരയില്‍ പാലാ ആര്‍.ഡി.ഒ. രാജേന്ദ്രബാബു താക്കോല്‍ദാനം നിര്‍വ്വഹിച്ചു. യോഗത്തില്‍ പാളയം പള്ളി വികാരി ഫാ. മാത്യു അറയ്ക്കപ്പറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.റ്റി. അഗസ്റ്റിന്‍ കാവുകാട്ട് സംഭാവന നല്‍കിയ അഞ്ചുസെന്റ് സ്ഥലത്ത് എമ്മാനുവല്‍ (രാജന്‍) കോലടി നല്‍കിയ നാലുലക്ഷം രൂപ ഉപയോഗിച്ചാണ് വീടിന്റെ നിര്‍മ്മാണം നടത്തിയത്. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍ മുണ്ടയ്ക്കല്‍, സ്നേഹദീപം മുത്തോലി പ്രസിഡന്റ് സന്തോഷ് കാവുകാട്ട്, സെക്രട്ടറി കെ.സി. മാത്യു കേളപ്പനാല്‍, ട്രഷറര്‍ സോജന്‍ വാരപ്പറമ്പില്‍, ഭരണസമിതിയംഗങ്ങളായ ഡോ. സി.കെ. ജെയിംസ്, റെജി തലക്കുളം, സജി ഓലിക്കര, കുര്യാക്കോസ് മണിക്കൊമ്പില്‍, പാപ്പച്ചന്‍ കാവുകാട്ട് എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments